Posted On
date_range Updated On
date_range ഉയർന്ന പി.എഫ് പെൻഷൻ വെട്ടിക്കുറക്കരുത് -ഹൈകോടതി
കൊച്ചി: വിരമിച്ച ഹിൻഡാൽകോ ജീവനക്കാർക്ക് നൽകിവരുന്ന ഉയർന്ന പി.എഫ് പെൻഷൻ വെട്ടിക്കുറക്കരുതെന്ന് ഹൈകോടതി. ഉയർന്ന പെൻഷന് നൽകിയ അപേക്ഷകൾ നിരസിക്കരുതെന്നും ജസ്റ്റിസ് കെ. ബാബു ഉത്തരവിട്ടു. ഉയർന്ന പെൻഷൻ ലഭിക്കുന്നവരുടെ പെൻഷൻ കുറക്കുമെന്ന് കാട്ടി ഇ.പി.എഫ്.ഒ നൽകിയ നോട്ടീസ് ചോദ്യംചെയ്ത് ഹിൻഡാൽകോയിലെ 201 ജീവനക്കാർ നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്.
ഉയർന്ന പെൻഷന് നൽകിയ അപേക്ഷ തള്ളിയതായി പി.എഫ് സൈറ്റിൽ അറിയിപ്പ് വന്നതോടെയാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്. ഇ.പി.എഫ്.ഒക്കടക്കം നോട്ടീസ് ഉത്തരവിട്ട കോടതി വിശദവാദത്തിനായി ഹരജികൾ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.