നിങ്ങളുടെ കാർ ഇൻഷുറൻസ് പോളിസി വെള്ളപ്പൊക്കം മൂലമുള്ള നാശനഷ്ടങ്ങൾ കവർ ചെയ്യുമോ?

വെള്ളപ്പൊക്കത്തിൽ വാഹനം മുങ്ങിപ്പോയാൽ ഉടമകൾ എന്തു മുൻകരുതലുകളാണ് സ്വീകരിക്കേണ്ടത്? നിങ്ങളുടെ കയ്യിലുള്ള പോളിസിയുടെ തരത്തെ ആശ്രയിച്ചായിരിക്കും ഇതിന്‍റെ ഉത്തരം. കാർ ഇൻഷുറൻസിലെ ഫ്ലഡ് കവറേജ് എന്തൊക്കെയാണെന്നും, എന്തൊക്കെയാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ഒഴിവാക്കിയിട്ടുള്ളതെന്നും, ക്ലെയിമുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും, മഴക്കാലത്ത് ഇൻഷുറൻസ് പരിരക്ഷ വർധിപ്പിക്കുന്നതിനുള്ള അത്യാവശ്യ ആഡ്-ഓണുകളെക്കുറിച്ചും അറിയാം.

കാർ ഇൻഷുറൻസിൽ വെള്ളപ്പൊക്കം മൂലമുള്ള നാശനഷ്ടം എന്നാൽ എന്ത്?

വെള്ളപ്പൊക്കം, കനത്ത മഴ, വെള്ളക്കെട്ട്, കവിഞ്ഞൊഴുകുന്ന ഓടകൾ, അല്ലെങ്കിൽ സമാനമായ മറ്റ് പ്രകൃതിദുരന്തങ്ങൾ എന്നിവ മൂലം കാറിനുണ്ടാകുന്ന നഷ്ടത്തെയോ ഭൗതിക നാശനഷ്ടത്തെയോ കാർ ഇൻഷുറൻസിലെ ഫ്ലഡ് ഡാമേജ് കവറേജ് ഉൾക്കൊള്ളുന്നു. ഈ കവർ വഴി, എഞ്ചിൻ, ഇലക്ട്രിക്കൽ ഘടകങ്ങൾ, ബ്രേക്കിങ് സിസ്റ്റം, ഗിയർബോക്സ്, ഇന്‍റീരിയറുകൾ, ഇലക്ട്രോണിക് സെൻസറുകൾ എന്നിവയുൾപ്പെടെ നിങ്ങളുടെ കാർ ഭാഗങ്ങളുടെ റിപ്പയർ അല്ലെങ്കിൽ മാറ്റിസ്ഥാപിക്കൽ ചെലവ് പോളിസി നിബന്ധനകൾക്ക് വിധേയമായി ഇൻഷുറർ നൽകുന്നു. ഈ പരിരക്ഷ തേർഡ് പാർട്ടി ഇൻഷുറൻസിൽ ഉൾപ്പെടുത്തിയിട്ടില്ല. കോംപ്രിഹെൻസീവ് അല്ലെങ്കിൽ സ്റ്റാൻഡേർഡ് ഓൺ-ഡാമേജ് പോളിസി ഉണ്ടെങ്കിൽ മാത്രമേ ഇത് ലഭിക്കൂ.

എഞ്ചിൻ തകരാർ, ഇലക്ട്രിക്കൽ തകരാർ, അപ്ഹോൾസ്റ്ററി കേടുപാടുകൾ, ഗിയർബോക്സ് & ട്രാൻസ്മിഷൻ തകരാർ, ബ്രേക്ക് സിസ്റ്റം തകരാർ തുടങ്ങിയവയാണ് വെള്ളപ്പൊക്കത്തിൽപ്പെട്ട കാറുകൾക്ക് സംഭവിക്കുന്ന കേടുപാടുകൾ.

കാർ ഇൻഷുറൻസ് വെള്ളപ്പൊക്ക നാശനഷ്ടങ്ങൾ കവർ ചെയ്യുമോ?

അതെ എന്നാണ് ഉത്തരം., നിങ്ങളുടെ കോംപ്രിഹെൻസീവ് കാർ ഇൻഷുറൻസ് പോളിസി വെള്ളപ്പൊക്കം മൂലമുള്ള നാശനഷ്ടങ്ങൾ കവർ ചെയ്യുന്നുണ്ട്. അതിനാൽ വെള്ളപ്പൊക്ക നാശനഷ്ടങ്ങൾ കവർ ചെയ്യുന്ന മതിയായ കാർ ഇൻഷുറൻസ് തെരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്.

വെള്ളപ്പൊക്കം പ്രകൃതിദുരന്തങ്ങളുടെ പരിധിയിൽ വരുന്നതിനാൽ, പോളിസി നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി വെള്ളപ്പൊക്കം മൂലമുണ്ടാകുന്ന അറ്റകുറ്റപ്പണികൾക്ക് കമ്പനി ഇൻഷുറൻസ് നൽകും. ഈ പരിരക്ഷ തെരഞ്ഞടുക്കുന്ന പോളിസിയെ ആശ്രയിച്ചിരിക്കും. 

വെള്ളപ്പൊക്ക നാശനഷ്ടങ്ങൾക്കായി മികച്ച കാർ ഇൻഷുറൻസ് ആഡ്-ഓണുകൾ

വെള്ളപ്പൊക്കം മൂലം നിങ്ങളുടെ കാറിനുണ്ടാകുന്ന നാശനഷ്ടങ്ങൾക്കായുള്ള പരിരക്ഷ വർധിപ്പിക്കുന്നതിന്, കോംപ്രിഹെൻസീവ് അല്ലെങ്കിൽ ഓൺ ഡാമേജ് പോളിസിയിൽ അനുയോജ്യമായ കാർ ഇൻഷുറൻസ് ആഡ്-ഓണുകൾ ഉൾപ്പെടുത്തുന്നത് പരിഗണിക്കണം. എഞ്ചിൻ പ്രൊട്ടക്ഷൻ ആഡ്-ഓൺ കവർ, കൺസ്യൂമബിൾസ് കവർ, റോഡ്‌സൈഡ് അസിസ്റ്റൻസ് കവർ, സീറോ ഡിപ്രീസിയേഷൻ കവർ ഇതൊക്കെ ഇത്തരം ആഡ് ഓണുകൾക്ക് ഉദാഹരണമാണ്.

Tags:    
News Summary - flood coverage for cars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.