ലുലു ഹൈപ്പർ മാർക്കറ്റ് അൽ ഖുറൈൻ ബ്രാഞ്ച് പാർക്കിങ് ഗ്രൗണ്ടിൽ ആരംഭിച്ച പാവ്സ് ആൻഡ് ടെയ്ൽസ് കാർണിവൽ മാനേജ്മെന്റ് പ്രതിനിധികളും ഉപഭോക്താക്കളും അഭ്യുദയകാംക്ഷികളും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഓമനത്തം നിറഞ്ഞ നായ്ക്കൾ, പൂച്ചകൾ, കിളികൾ, കൂടെ കുഞ്ഞൻ ആടുകളും, ആമയും, വിവിധ തരം ഉരഗജീവികളും. ലുലു ഹൈപ്പർ മാർക്കറ്റിൽ തുടങ്ങിയ പാവ്സ് ആൻഡ് ടെയ്ൽസ് കാർണിവലിൽ എത്തിയാൽ കാണാൻ അങ്ങനെ ഒരുപാടുണ്ട്. ലുലു ഹൈപ്പർ മാർക്കറ്റ് അൽ ഖുറൈൻ ബ്രാഞ്ച് പാർക്കിങ് ഗ്രൗണ്ടിൽ ആരംഭിച്ച കാർണിവൽ ഈ മാസം 13 വരെ തുടരും.
ലുലുവിൽ പാവ്സ് ആൻഡ് ടെയ്ൽസ് കാർണിവൽ പ്രദർശനത്തിലെ തത്തകൾ
ഹൈപ്പർ മാർക്കറ്റ് ഉന്നത മാനേജ്മെന്റ് പ്രതിനിധികളും ഉപഭോക്താക്കളും അഭ്യുദയകാംക്ഷികളും ചേർന്ന് കാർണിവൽ ഉദ്ഘാടനം ചെയ്തു. വളർത്തുമൃഗങ്ങളുടെ പ്രദർശനത്തിനൊപ്പം വിചിത്ര ഇനം തത്തകളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. സന്ദർശകർക്ക് തത്തകളെ കൈയിലെടുക്കാനും ഭക്ഷണം നൽകാനും കഴിയും. സ്വതന്ത്രമായി ഇരിക്കുകയും പറക്കുകയും ചെയ്യുന്ന അനുസരണയുള്ള തത്തകൾ വ്യത്യസ്തമായ കാഴ്ചയാണ്.
കുഞ്ഞൻ ആടുകൾ, മൂങ്ങകൾ, ഉടുമ്പ്, ഓന്തുകൾ എന്നിവയും ഇവിടെയുണ്ട്. വളർത്തുമൃഗങ്ങളുടെ പരേഡും കാർണിവലിന്റെ ഭാഗമാണ്. ശനിയാഴ്ച നടന്ന പരേഡിൽ ഒന്നാം സമ്മാന ജേതാവിന് 100 ദീനാറിന്റെ ഗിഫ്റ്റ് വൗച്ചറും, രണ്ടും മൂന്നും സമ്മാന ജേതാക്കൾക്ക് യഥാക്രമം 75, 50 ദീനാർ എന്നിങ്ങനെയുള്ള ഗിഫ്റ്റ് വൗച്ചറുകളും സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.