നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് ജലീബ് അൽ ശുയൂഖ് ഔട്ട്ലറ്റ് ഫൈസൽ തലാൽ ഉബൈദ് ഷാലൂം മുഹമ്മദ് അൽ ഷമ്മരി, നെസ്റ്റോ കുവൈത്ത് ഡയറക്ടർമാരായ കരീം വി, ഇബ്രാഹിം ആർ.എം, ഓപറേഷൻ മാനേജർ നംസീർ വി.കെ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഹൈപ്പർ മാർക്കറ്റ് രംഗത്തെ പ്രമുഖരായ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിന്റെ പുതിയ ഔട്ട്ലറ്റ് ജലീബ് അൽ ശുയൂഖിൽ പ്രവർത്തനം ആരംഭിച്ചു. ബുധനാഴ്ച രാവിലെ 11ന് പുതിയ ഔട്ട്ലറ്റ് ഫൈസൽ തലാൽ ഉബൈദ് ഷാലൂം മുഹമ്മദ് അൽ ഷമ്മരി, നെസ്റ്റോ കുവൈത്ത് ഡയറക്ടർമാരായ കരീം വി, ഇബ്രാഹിം ആർ.എം, ഓപറേഷൻ മാനേജർ നംസീർ വി.കെ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് ഒന്നിൽ ഖാലിദ് അഖാബ് സ്ട്രീറ്റിലാണ് പുതിയ ഔട്ട്ലറ്റ്. നെസ്റ്റോയുടെ കുവൈത്തിലെ 13ാമത്തെയും ജി.സി.സിയിലെ 103ാമത്തെയും ശാഖയാണിത്. മൂന്നു നിലകളിലായി ഒരുക്കിയിരിക്കുന്ന ഔട്ട്ലറ്റ് ഉപഭോക്താക്കൾക്ക് വ്യത്യസ്തമായ ഷോപ്പിങ് അനുഭവം സമ്മാനിക്കുമെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. ഷോപ്പിങ് സുഗമമാക്കാൻ കൂടുതൽ ചെക്ഔട്ട് കൗണ്ടറുകളും വിശാലമായ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ ആദ്യ ദിനത്തിൽ സാധനങ്ങൾ വാങ്ങാനെത്തിയവർ
മൂന്നു നിലകളിലായി അവശ്യസാധനങ്ങൾ, ഫ്രോസൺ ഫുഡ്, മത്സ്യം, മാംസം, പച്ചക്കറികൾ, പഴവർഗങ്ങൾ, പലവ്യഞ്ജനം, റോസ്റ്ററി, ചോക്ലറ്റ്, ബേക്കറി, ലൈഫ്സ്റ്റൈൽ ഉൽപന്നങ്ങൾ, ഫാഷൻ, ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ, സ്റ്റേഷനറി എന്നിങ്ങനെ എല്ലാം മികച്ച രീതിയിൽ ഒരുക്കിയിട്ടുണ്ട്. ആദ്യ ദിനത്തിൽ നിരവധി പേരാണ് സാധനങ്ങൾ വാങ്ങാനും സന്ദർശിക്കാനുമായി ഔട്ട്ലറ്റിലെത്തിയത്. ഉദ്ഘാടനത്തിനോടനുബന്ധിച്ച് ആകർഷകമായ ഓഫറുകളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ ഉൽപന്നങ്ങൾക്ക് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിക്കുമെന്നും നെസ്റ്റോ മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.