സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. പവന്റെ വിലയിൽ 160 രൂപയുടെ കുറവാണുണ്ടായത്. 38,200 രൂപയാണ് പവന്റെ ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന്റെ വില 4775 രൂപയായും കുറഞ്ഞു.

ആഗോളവിപണിയിലും സ്വർണവില കുറയുകയാണ്. യു.എസ് കേന്ദ്രബാങ്ക് പലിശനിരക്ക് സംബന്ധിച്ച് പ്രഖ്യാപനം നടത്താനിരിക്കെയാണ് സ്വർണവിലയിൽ ഇടിവുണ്ടായിരിക്കുന്നത്. എം.സി.എക്സ് എക്സ്ചേഞ്ചിൽ ഗോൾഡ് ഫ്യൂച്ചറിന്റെ വിലയിൽ 0.21 ശതമാനം ഇടിവുണ്ടായി.സ്​പോട്ട് ഗോൾഡിന്റെ വില 10 ഗ്രാമിന് 51,029 രൂപയായി കുറഞ്ഞു. സ്​പോട്ട് ഗോൾഡിന്റെ വിലയിൽ മാറ്റമില്ല.

Tags:    
News Summary - Yellow metal drops sharply in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2026-04-18 04:56 GMT
access_time 2026-04-11 04:38 GMT
access_time 2026-04-10 05:22 GMT