വ്യാപാരയുദ്ധം മുറുകുന്നു;  ലോകം വന്‍ ആഗോള മാന്ദ്യത്തിലേക്ക്​​?

വന്‍ ആഗോള മാന്ദ്യത്തി​​െൻറ സൂചനകള്‍ നല്‍കി യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് തുടങ്ങിവെച്ച വ്യാപാര യുദ്ധം മുറുകുകയാണ്​.  അന്തര്‍ദേശീയ വ്യാപാര സംഘടനയുടെ  (ഡബ്ള്യു.ടി.ഒ) നിയമാവലി  പച്ചക്ക് ലംഘിച്ച് യു.എസ് നടത്തുന്ന കളികള്‍ അതി​​െൻറ പരിധികള്‍ വിടുകയാണ്. എല്ലാ രാജ്യങ്ങളുടെയും വ്യാപാര ബന്ധങ്ങളില്‍ ഏകപക്ഷീയമായി ഇടപെട്ട് കുളം കലക്കി മീന്‍ പിടിക്കുക എന്ന ​ ട്രംപിന്‍െറ പുതിയ തന്ത്രത്തിന്‍െറ ഭാഗമാണ് ഇപ്പോള്‍ ഇന്ത്യക്കെതിരെ മുഴക്കിയിരിക്കുന്ന ഭീഷണിയും.  

ഇറാനില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ നിര്‍ത്തണമെന്നാണ് ഇന്ത്യയോട് യു.എസ്  പറഞ്ഞിരിക്കുന്നത്.  നവംബര്‍ നാലിനകം ഇടപാട് പൂര്‍ണമായും നിര്‍ത്തിയില്ലെങ്കിൽ ഉപരോധിക്കുമെന്നും ഭീഷണിയുണ്ട്. ഇന്ത്യക്ക് പുറമെ, ചൈനക്കും ഈ നിര്‍ദേശം ബാധകമാണത്രെ. വരും നാളുകള്‍ അന്തര്‍ദേശീയ ബന്ധങ്ങൾ കൂടുതല്‍ കലുഷിതമാവുന്നതിന്‍െറ വ്യക്തമായ സൂചനകള്‍ ആണിത്.   ഉപരോധത്തില്‍ അയവു വന്നതിനെ തുടര്‍ന്ന് എണ്ണ കയറ്റുമതിയിലുടെ അന്തര്‍ദേശീയ വ്യാപാര രംഗത്തേക്ക് ഉണര്‍ന്നുവരികയായിരുന്ന ഇറാന്‍െറ സാമ്പത്തിക സ്ഥിരത തകര്‍ക്കുക എന്ന  യു.എസ് ലക്ഷ്യത്തിന് ഇന്ത്യയെയാണ് ഇത്തവണ കരുവാക്കുന്നത്. കൂട്ടത്തില്‍ ചൈനീസ് വിപണിയെ ആക്രമിക്കലും.

ഡോണൾഡ്​ ട്രംപും ഷീ ജിങ്​ പിങ്​
 

 ആരും തളയ്ക്കാനില്ലാത്ത മദയാനയെപോലെ ട്രംപ് ഇതര വ്യാപാരബന്ധങ്ങളുടെ നേര്‍ക്ക് ആക്രമണം നടത്തുമ്പോള്‍ ഒന്നും ചെയ്യാനാവാതെ കൈയ്യും കെട്ടി നോക്കി നില്‍ക്കുകയാണ് ഡബ്ള്യു.ടി.ഒ. സ്വതന്ത്ര്യ വ്യാപാരക്കരാര്‍ പച്ചക്ക് ലംഘിച്ച് അമേരിക്ക എന്തു കാണിച്ചാലും അവര്‍ക്കതിനെ കഴിയൂ. കാരണം യു.എസ് ഭരണഘടനക്കു കീഴില്‍ ആണ് 164 രാജ്യങ്ങള്‍ അംഗങ്ങളായ  ഡബ്ള്യു.ടി.ഒയുടെ ഭരണഘടന. ഡബ്ല്യു.ടി.ഒയുടെ ഫ്രീ മാർക്കറ്റ്​ സാധ്യതകൾ വെച്ച്​ എല്ലാ വിപണിയിലും യു.എസ്​ ഉൽപന്നങ്ങൾ ​ആധിപത്യം നേടുകയും ഇതര രാജ്യങ്ങളുടെ സ്വതന്ത്ര വ്യാപാരത്തിന്​ മുടന്തൻ ന്യായങ്ങളുടെ പേരു പറഞ്ഞ്​  ട്രംപ്​ തടയിടുകയും ചെയ്യും. വ്യക്​തമായി പറഞ്ഞാല്‍ ഇത്രയും രാജ്യങ്ങള്‍ അന്തര്‍ദേശീയ വ്യാപാരത്തില്‍ യു.എസ് എന്തു പറയുന്നോ അത് അതനുസരിക്കാന്‍ ബാധ്യസ്ഥരാവുമെന്ന്​. 

അന്തര്‍ദേശീയ സമ്മര്‍ദങ്ങള്‍ തുടര്‍ന്നിട്ടും അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തിയ തീരുമാനത്തിൽ നിന്ന്​ പിൻമാറാൻ ട്രംപ് തയ്യാറായിട്ടില്ലെന്ന്​ മാത്രമല്ല, ദിവസം കൂടുന്തോറും തീരുമാനങ്ങള്‍ കടുപ്പിക്കുകയാണ്.   പ്രധാനമായും ചൈനയെയും ഇറാനെയുമാണ് ട്രംപ് ഉന്നമിട്ടിരുന്നത്. നേരത്തെ ഇരുമ്പിനും  അലൂമിനിയത്തിനും 25 ശതമാനം  ഇറക്കുമതി തീരുവ ചുമത്തിയതിനു പുറമെ  2000 കോടി ഡോളറി​​െൻറ ഉല്‍പന്നങ്ങള്‍ക്ക് 10 ശതമാനം തീരുവ ചുമത്തമെന്നാണ് പുതിയ ഭീഷണി.  

അതുകൊണ്ട് തന്നെ ചൈന സ്വയം പ്രതിരോധ നടപടികള്‍ക്ക് തുനിഞ്ഞിരിക്കുകയാണ്.  സോയാബീന്‍, കൊഞ്ച്, ഇലക്ട്രിക് കാര്‍, വിസ്കി ഉള്‍പ്പെടെയുള്ള 5000 കോടി ഡോളറിന്‍െറ യു.എസ് ഉല്‍പന്നങ്ങള്‍ക്ക് അധികതീരുവ ചുമത്തി ചൈന താൽക്കാലിക മറുപടിയും നല്‍കി. ഇതോടെ ചൈനയും യു.എസും തമ്മിലുള്ള യുദ്ധം മുറുകി.  ഉപരോധം മറികടന്ന് ഇറാനിലേക്ക് യു.എസ് ഉല്‍പന്നങ്ങള്‍ അനധികൃതമായി കടത്തുന്നതില്‍ ഭാഗമായി എന്ന് ആരോപിച്ച് കഴിഞ്ഞ ഏപ്രിലില്‍ ചൈനീസ് ഫോണ്‍ നിര്‍മാണ ഭീമനായ ഇസഡ്.ടി.ഇക്ക് ഏഴു വര്‍ഷത്തേക്ക്  വിലക്കും 890 മില്യണ്‍ ഡോളര്‍ പിഴയും യു.എസ് ചുമത്തിയിരുന്നു.  ഇസഡ്.ടി.ഇയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് യു.എസ് കമ്പനികള്‍ക്കും  ട്രംപ് വിലക്കേര്‍പെടുത്തുകയുണ്ടായി.  

ട്രംപിന്‍െറ ആക്രമണത്തില്‍ നിന്നും രക്ഷിക്കാന്‍ ചൈന അവരുടെ കമ്പനികള്‍ക്കും വ്യവസായങ്ങള്‍ക്കും കയറ്റുമതിക്ക് സബ്സിഡി നല്‍കി പിടിച്ചു നിര്‍ത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഇത് വ്യാപാര മല്‍സരത്തില്‍ വന്‍ നഷ്ടത്തിലേക്കായിരിക്കും തങ്ങളെ നയിക്കുകയെന്ന് ചൈനീസ് ദേശീയ മാധ്യമമായ ഗ്ലോബൽ ടൈംസ് തുറന്നു പറയുന്നു.  ഇതുമൂലം പല കമ്പനികളോടും നീതിപരമായല്ലാതെ പെരുമാറേണ്ടതായി വരും എന്നും ഈ കമ്പനികള്‍ എല്ലാം തന്നെ  ട്രംപിന്‍െറ വ്യാപാരയുദ്ധത്തിലെ ഇരകള്‍ ആയി മാറുമെന്നും ​​േഗ്ലാബല്‍ ടൈംസ് ചൂണ്ടിക്കാട്ടുന്നു. ഒരു ചെയിൻ  റിയാക്ഷന്‍ പോലെ ഇത് ഇതര ലോകരാഷ്ട്രങ്ങളിലേക്ക് പടരുന്നപക്ഷം വന്‍ വാണിജ്യ യുദ്ധങ്ങള്‍ക്കും ആഗോള സാമ്പത്തിക മാന്ദ്യത്തിനുമായിരിക്കും അത് വഴിയൊരുക്കുക. 

അമേരിക്കൻ കമ്പനികളെ മാത്രം തടിച്ചുകൊഴുക്കാൻ അനുവദിച്ച്​ ഇതര രാജ്യങ്ങളെ മെലിയിക്കുന്ന ഇൗ കളിയുടെ ചരട്​ ട്രംപി​​െൻറ കയ്യിൽ തന്നെയാണ്​. ഇക്കാര്യം യു.എസ്​ തെരഞ്ഞെടുപ്പ്​ പ്രചാരണ വേളയിൽ തന്നെ പുറത്തുവന്നതാണ്​. ഇപ്പോൾ അന്തർദേശീയ വ്യാപാരക്കരാറിനെ തുരങ്കംവെച്ചുകൊണ്ടാണ്​ അത്​ മുന്നേറുന്നത്​. പല ലക്ഷ്യങ്ങളെ ഉന്നമിട്ടുകൊണ്ടാണ്​ ട്രംപ്​ ഇൗ കളി കളിക്കുന്നത്​​. അതി​​െൻറ പ്രത്യാഘാതങ്ങളുടെ ആഴം അത്ര ചില്ലറയല്ലതാനും. 

ഭീഷണിക്കു വഴങ്ങി ഇന്ത്യ എണ്ണ ഇറക്കുമതി നിർത്താനൊരുങ്ങുന്നുവെന്ന റിപോർട്ടുകളും വന്നു കഴിഞ്ഞിരിക്കുന്നു. വ്യാപാര യുദ്ധത്തി​​െൻറ പശ്​ചാത്തലത്തിൽ ഇന്ത്യൻ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയെ അഭിമുഖീകരിക്കുകയാണ്​. ഇപ്പോൾ ത​ന്നെ ഏഷ്യൻ സ്​റ്റോക്​ എക്​സ്​ചേഞ്ച്​ വൻ ഇടിവിലേക്ക്​ എത്തിക്കഴിഞ്ഞു. ​​​ടെക്​നോളജി മേഖലയും കൊടിയ ആശങ്കയുടെ നിഴലിൽ ആണ്​. 

ചരിത്ര മണ്ടത്തരത്തി​​െൻറ ആവർത്തനം

ഡോണൾഡ്​ ട്രംപി​​െൻറ വാണിജ്യ നയങ്ങൾ 1930കളിലെ തകർച്ചയി​ലേക്ക്​ ലോകത്തെ തള്ളിയിടുമെന്ന്​ സാമ്പത്തിക വിദഗ്​ധർ അടുത്തിടെ മുന്നറിയിപ്പ്​ നൽകിയിരുന്നു. ചില്ലറക്കാരല്ല ഇവർ.  നൊബേൽ ജേതാക്കളടക്കം 1,140 പേരാണ്​ ട്രംപിനയച്ച കത്തിൽ ഒപ്പുവെച്ചത്​. ട്രംപി​​െൻറ വാണിജ്യനയങ്ങൾക്കെതിരെ അവർ ആഞ്ഞടിച്ചു.  ചരിത്രത്തിലെ തെറ്റ്​ യു.എസ്​ ആവർത്തിക്കുകയാണെങ്കിൽ 1930കളിലെ വൻ സാമ്പത്തിക തകർച്ചയിലേക്ക്​ ​ അത്​ ലോകത്തെ തള്ളിയിടുമെന്ന്​ 14 നൊബേൽ പുരസ്​കാര ജേതാക്കൾ അടക്കം 1,140 സാമ്പത്തിക വിദഗ്​ധർ ഒന്നിച്ച്​ ചേർന്ന്​ പറയു​േമ്പാൾ അത്​ ചില്ലറകാര്യമല്ല. വരാനിരിക്കുന്ന വൻ ദുരന്തത്തി​​െൻറ സൂചനയാണ്​. 

20,000ത്തിലേറെ ഇറക്കുമതി ഉൽപന്നങ്ങൾക്ക്​ നികുതി ഉയർത്തിക്കൊണ്ട്​ യു.എസ്​ സെനറ്റർ റീഡ്​ സ്​മൂത്തും പ്രതിനിധി വിൽസ്​ സി ഹാവ്​ലിയും ചേർന്ന്​ തയാറാക്കിയ വാണിജ്യ നയത്തി​​​െൻറ അടിസ്​ഥാനത്തിൽ 1930 മാർച്ച്​ 13ന്​ യു.എസ്​ നടപ്പാക്കിയ നിയമമാണ്​ ‘സ്​മൂട്ട്​ -ഹാവ്​ലി താരിഫ്​ നിയമം’ എന്നറിയപ്പെടുന്നത്​. അമേരിക്കൻ വ്യവസായികളെയും കർഷകരെയും സംരക്ഷിക്കാനെന്ന പേരിൽ ആയിരുന്നു ഇത്​. ഇതോടെ ലോകം സാമ്പത്തിക മാന്ദ്യത്തി​​െൻറ പിടിയിൽ അമരുകയായിരുന്നു.  1930ൽ സാമ്പത്തിക വിദഗ്​ധരുടെ ഉപദേശങ്ങൾ യു.എസ്​ കോൺഗ്രസ്​ ചെവികൊണ്ടില്ല.

 ആ മണ്ടത്തരം ആവർത്തിക്കരുതെന്ന്​ ഇതിൽ ഒപ്പുവെച്ചിട്ടുള്ള സാമ്പത്തിക വിദഗ്​ധരും അധ്യാപകരും ഒന്നടങ്കം ശക്​തമായി ആവശ്യപ്പെടുകയുണ്ടായി.  നോബൽ ജേതാക്കളായ ഇവിൻ റോത്ത്​, റിച്ചാർഡ്​ താലെർ, ഒളിവർ ഹാർട്ട്​, റോജർ മെയ്​സൺ, ജെയിംസ്​ ഹെക്ക്​മാൻ, ബറാക്​ ഒാബാമയുടെ സാമ്പത്തിക ഉപദേശക സമിതിയിലെ ജേസൺ ഫർമാൻ, റെ​ാണാർഡ്​ റീഗ​​െൻറ ബജറ്റ്​ ഡറയക്​ടർ ആയിരുന്ന ജെയിംസ്​ മില്ലർ തുടങ്ങിയവർ ആണ്​ കത്തിൽ ഒപ്പുവെച്ച പ്രമുഖർ.  വാണിജ്യകരാറിൽ നിന്ന്​ പിൻമാറുമെന്നതടക്കമുള്ള പുതിയ തരം ‘സംരക്ഷണവാദമാണ്​’ അമേരിക്കൻ ജനത ഇപ്പോൾ അഭിമുഖീകരിക്കുന്നതെന്ന്​ ഇവർ  കത്തിൽ പറയുന്നുണ്ട്​. വ്യാപാര അസ്​ഥിരതയിലേക്ക്​ നയിക്കുന്ന പുതിയ തരം തീരുവകൾക്കായുള്ള തെറ്റായ ആഹ്വാനങ്ങളും നിത്യോപയോഗ സാധനങ്ങൾ, സ്​റ്റീൽ, അലൂമിനിയം തുടങ്ങിയവക്കുമേലുള്ള നികുതി ചുമത്തലുകളും കാണിക്കുന്നത്​ ഇതാണ്​.   

അന്നത്തെ അവസ്​ഥയിൽ നിന്നും രാജ്യം ഇപ്പോൾ ഒരുപാട്​ മാറിയിരിക്കുന്നു. വ്യാപാരം ഇന്ന്​ യു.എസി​​െൻറ സുപ്രധാന നയങ്ങളിൽ ഒന്നാണ്​. എന്നാൽ, ട്രംപ്​ അധികാരം ഏറ്റെടുത്തതു മുതൽ ‘നോർത്ത്​ അമേരിക്കൻ ഫ്രീ ട്രേഡ്​ എഗ്രീമ​െൻറ്​’(നാഫ്​ത)അടക്കം പതിറ്റാണ്ടുകൾ ആയുള്ള വ്യാപാര ബന്ധങ്ങൾക്കുനേരെ ഭീഷണിയുയർത്തുകയാണ്​ ചെയ്​തുവരുന്നത്​. യു.എസ്, കാനഡ, മെകസ്​ിക്കോ എന്നീ രാജ്യങ്ങൾ കൂടിച്ചേർന്നാണ്​ ഇൗ കരാർ തയ്യാറാക്കിയത്​. ‘നാ​ഫ്​​ത’ ക​രാ​ർ പ്ര​കാ​രം ക​ാന​ഡ​യു​മാ​യും മെ​ക്​​സി​കോ​യു​മാ​യു​ള്ള വ്യാ​പാ​ര​ത്തി​ൽ കോ​ടി​ക്ക​ണ​ക്കി​ന്​ ഡോ​ള​റു​ക​ളു​ടെ ന​ഷ്​​ട​മാ​ണ്​ നേ​രി​ട്ട​തെ​ന്നും ഇ​ത്​ ഇ​നി​യും ആ​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യി​ല്ലെ​ന്നുമാണ്​ ട്രംപി​​െൻറ  വാദം. യൂറോപിനെതിരെ ഇ​തു​വ​രെ ഒ​രു  പ്ര​സി​ഡ​ൻ​റും കൊ​ണ്ടു​വ​രാ​ത്ത ന​ട​പ​ടി ന​ട​പ്പി​ൽ വ​രാ​ൻ പോ​വു​ക​യാ​ണെന്നും ട്രംപ്​ പറഞ്ഞുവെച്ചിട്ടുണ്ട്​. 

ലാറ്റിനമേരിക്കൻ രാജ്യമായ മെക്​സിക്കോയെ നേരത്തെ തന്നെ ട്രംപ്​ എതിർപക്ഷത്ത്​ നിർത്തിയതാണ്​.  ​അധികാരമേറ്റയുടൻ അതിർത്തികൾ കൊട്ടിയടച്ചത്​ അതി​​െൻറ ഭാഗമാണ്​. ‘നാഫ്​ത’ പൊളിയുന്നതോടെ അയൽരാജ്യമായ മെക്​സിക്കോയെ തകർക്കാൻ ട്രംപിന്​ പിന്നെ ഒരു അതിർത്തി സേനയുടെയും ആവശ്യം വരില്ല. കനേഡിയൻ പ്രധാനമന്ത്രി ജസ്​റ്റിൻ ട്രൂഡോയെ ജി-7 നിടെ ട്രംപ്​ തെറിവിളിച്ചതും ലോകം കണ്ടു. എല്ലാം അലമ്പാക്കാൻ കരുതിക്കൂട്ടിത്തന്നെയാണ്​ ട്രംപി​​െൻറ നീക്കം. 

അതേമസയം, യു.​എ​സി​ലെ​ത്തു​ന്ന ഉ​രു​ക്ക്, അ​ലു​മി​നി​യം ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ ക​ന​ത്ത നി​കു​തി ചു​മ​ത്തി ട്രം​പ്​ തു​ട​ക്ക​മി​ട്ട പു​തി​യ വ്യാ​പാ​ര​യു​ദ്ധ​ത്തി​ന്​ അ​തേ നാ​ണ​യ​ത്തി​ൽ തി​രി​ച്ച​ടി ന​ൽ​കാ​ൻ തീരുമാനിച്ചിരിക്കുകയാണ്​ യൂറോപ്യൻ രാജ്യങ്ങൾ. യു.​എ​സി​ൽ നി​ന്നു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കു​മേ​ൽ പു​തു​താ​യി നി​കു​തി ചു​മ​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന 10 പേ​ജ്​ ദൈ​ർ​ഘ്യ​മു​ള്ള പ​ട്ടി​ക യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ ഏതാനും ദിവസങ്ങൾക്കു മുമ്പ്​ പു​റ​ത്തി​റ​ക്കിയിരുന്നു. ലോ​ക വ്യാ​പാ​ര സം​ഘ​ട​ന​യി​ൽ വി​ഷ​യം ഉ​ന്ന​യി​ച്ച്​ അ​മേ​രി​ക്ക​യെ ഒ​റ്റ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​യും പു​രോ​ഗ​മി​ക്കുണ്ട്​.  

ട്രംപും മോദിയും
 

 ഈ മാസം ആദ്യത്തില്‍ നടന്ന ജി 7 രാജ്യങ്ങളുടെ യോഗത്തില്‍ അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്റ്റീവ് നൂചിനെ വിവിധ രാഷ്ട്രങ്ങളിലെ പ്രതിനിധികള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.  ദിവസങ്ങള്‍ക്കകം വ്യാപാര യുദ്ധമാരംഭിച്ചേക്കാമെന്ന് ഫ്രഞ്ച് പ്രതിനിധി മുന്നറിയിപ്പും നല്‍കി. കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, ബ്രിട്ടന്‍, യു.എസ് എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 7ല്‍   അമേരിക്ക തീര്‍ത്തും ഒറ്റപ്പെട്ടു. ലോക വേദിയില്‍ അടക്കം ഉയരുന്ന ഇത്തരം പ്രതിരോധങ്ങള്‍ക്ക് പോലും പുല്ലു വില കല്‍പിച്ചും ട്രംപി​​െൻറ തേരോട്ടം തുടരുന്നത് ഈ രാജ്യങ്ങളെ പോലും ആശങ്കയിലാഴ്ത്തുകയാണ്. ട്രംപി​​െൻറ ഇൗ കളിയുടെ അവസരം മുതലെടുത്ത്​ യു.എസ്​ കമ്പനികളും തുടങ്ങിക്കഴിഞ്ഞു. ‘വാൾമാർട്ട്​’ എന്ന യു.എസ്​ ഭീമൻ ഇന്ത്യൻ ഒാൺലൈൻ രംഗത്തെ അതികായനായ ‘ഫളിപ്​കാർട്ടി’നെ വിലക്കെടുത്തതും രാജ്യങ്ങളുടെ ആഭ്യന്തര വിപണികളിലേക്ക്​ അമേരിക്കൻ ഉൽപന്നങ്ങൾ കടന്നുകയറുന്നതും ഇതുമായി ചേർത്തുവായിക്കേണ്ടതാണ്​. 

 ‘അഞ്ചാംതലമുറ വ്യവസായ വിപ്ലവം’ ഇനിയുള്ള കാലത്തെ വിനിമയ മാർഗമായി ഒാൺല​ൈൻ ക്രയവിക്രങ്ങളെ സ്​ഥാപിച്ചുകൊണ്ടിരിക്കവെ ഫ്ലിപ്​കാർട്ടിലൂടെ വാൾമാർട്ട്​ വിഴുങ്ങിയത്​ വലിയൊരു ഇന്ത്യൻ വിപണിയെയാണ്​. മുതലാളിത്ത മൂലധനത്തി​​െൻറ അധിനിവേശ രൂപങ്ങളിൽ നിലവിലെ ഏറ്റവും ഭീമാകാരവും ഭീകരവുമായ ഒന്നായി​ട്ടാണ്​ ഇൗ ഇടപാടിനെ കാ​േണണ്ടത്​.  ‘ഡിജറ്റൽ ഇന്ത്യ’യിലൂടെ ഇൗ അധിനിവേശത്തിന്​ എല്ലാ ഒത്താശയും ചെയ്​തുകൊടുക്കുന്ന മോദി ഭരണകൂടമാണ്​ അതിനേക്കാൾ ഭീതിതമായ യാഥാർഥ്യം. ഇന്ത്യയിലെ ചെറുകിട കച്ചവടക്കാരുടെ ജീവിതം ഇനി കണ്ടറിയേണ്ടിവരും.  കള്ളപ്പണ വേട്ടയെന്ന പേരിൽ നടത്തിയ ‘ഡി മോണിറ്റൈസേഷ​’​െൻറ ഭീകരമുഖം ​തെളിഞ്ഞുവരികയാണ്​. മോദിയുടെ ​തോളിൽ ട്രംപ്​ കൈയ്യിട്ടു നിൽക്കുന്നത്​ വെറുതൊയായിരുന്നില്ലെന്ന്​ തെളിയുന്ന ദിനങ്ങളാണ്​ മുന്നിൽ. 

Tags:    
News Summary - Trade war could cuase ecnomic crisis-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT