സ്വർണവില കുറഞ്ഞു

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, പവന് 1,16,960 രൂപയും ഗ്രാമിന് 14620 രൂപയുമായി.

ഇന്നലെ പവന് 360 രൂപ വർധിച്ച് 1,17,280 രൂപയായിരുന്നു. 14,660 രൂപയായിരുന്നു ഒരു ഗ്രാമി​ന്റെ വില. ബുധനാഴ്ച രണ്ടുതവണയായി പവന് 1760 രൂപ കൂടിയിരുന്നു.

അന്താരാഷ്ട്ര വിപണിയിൽ സ്​പോട്ട് ഗോൾഡിന് ട്രോയ് ഔൺസിന് 23.32 ഡോളർ കുറഞ്ഞ് 4,517.87 ഡോളറാണ് വില. 0.51 ശതമാനമാണ് കുറഞ്ഞത്.

സ്വർണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്രസർക്കാർ വർധിപ്പിച്ചതിനെ തുടർന്ന് മേയ് 13ന് ഒറ്റയടിക്ക് 10,200 രൂപ വർധിച്ചിരുന്നു. ഗ്രാമിന് 15,390 രൂപയും പവന് 1,23,120 രൂപയുമായിരുന്നു അന്നത്തെ വില. അതിനുശേഷം സ്വർണവില ഘട്ടംഘട്ടമായി ഇടിഞ്ഞു.

ഈവർഷം ജനുവരി 29നാണ് കേരളത്തിൽ സ്വർണവില എക്കാലത്തെയും ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയത്. ഗ്രാമിന് 16395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്നത്തെ വില. 

Tags:    
News Summary - todays gold rate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT