സ്വർണവില ഇന്ന് രണ്ടാമതും കുത്തനെ ഇടിഞ്ഞു

കൊച്ചി: സ്വർണവില ഉയരങ്ങളിൽനിന്ന് താഴേക്ക് പതിക്കുന്നു. ഇന്ന് രാവിലെ കുറഞ്ഞതിന് പിന്നാലെ ഉച്ചക്ക് ശേഷവും വിലയിടിഞ്ഞു. രാവി​ലെ പവന് 560 രൂപയും ഉച്ചക്ക് 1,720 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഇന്ന് 2,280 രൂപ പവന് കുറഞ്ഞു. 1,17,800 രൂപയാണ് പവൻ വില.

ഗ്രാമിന് രാവിലെ 70 രൂപയും ഉച്ചക്ക് 215 രൂപയുമാണ് കുറഞ്ഞത്. 14725 രൂപയാണ് ഗ്രാം വില. വെള്ളിവിലയിൽ മാറ്റമില്ല.

അന്താരാഷ്ട്ര വിപണിയിൽ സ്​പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 4,579.44 ഡോളറായി. 18.24 ഡോളറിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

ഒരു വർഷത്തിനിടെ 60 ശതമാനത്തിലേ​റെയാണ് സ്വർണവില വർധിച്ചത്. ഗ്രാമിന് 5,715 രൂപയും പവന് 45,240 രൂപയുമാണ് കൂടിയത്. കഴിഞ്ഞ വർഷം ആഗസ്റ്റ് 26ന് ഗ്രാമിന് 9,355ഉം പവന് 74,840യുമായിരുന്നു വില. ആഭ്യന്തര വിപണിയിൽ ഇറക്കുമതി തീരുവയും രൂപയുടെ ദൗർബല്യവും സ്വർണ്ണവില ഉയരാൻ പ്രധാന കാരണങ്ങളായി. ഇറക്കുമതി തീരുവ പൂർണമായും ഒഴിവാക്കിയാൽ ഗ്രാമിന് ഏകദേശം 3,000 വരെ വില കുറയാൻ സാധ്യതയുണ്ട്.

കഴിഞ്ഞ ഒരു വർഷത്തിനിടെ അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 3,371 ഡോളറിൽ നിന്ന് 4,637 ഡോളറിലെത്തിയതോടെ 1,266 ഡോളറിന്റെ, ഏകദേശം 37 ശതമാനം, വർധനയാണ് ഉണ്ടായത്. വെള്ളി വിലയിലും സമാനമായ കുതിപ്പാണ് ഉണ്ടായത്. ഗ്രാമിന് 120ൽ നിന്ന് 260ലേക്കും അന്താരാഷ്ട്ര വില ഔൺസിന് 39 ഡോളറിൽ നിന്ന് 69 ഡോളറിലേക്കുമാണ് ഉയർന്നത്.

ചൊവ്വാഴ്ച കേരളത്തിൽ പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കുറഞ്ഞിരുന്നു. ഇതേ വിലയാണ് ഇന്നലെയും തുടർന്നത്. തിങ്കളാഴ്ച ഗ്രാമിന് 80 രൂപ കൂടി 15,030 രൂപയും പവന് 640 രൂപ വർധിച്ച് 1,20,240 രൂപയുമായിരുന്നു വില. ഇതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. ഈ വർഷം ജനുവരി 29നാണ് സ്വർണം എക്കാലത്തെയും റെക്കോഡ് വിലയായ പവന് 1,31,160 രൂപയായത്. ഗ്രാമിന് 16395 രൂപയായിരുന്നു അന്നത്തെ വില.

ആഗസ്റ്റിലെ സ്വർണവില

01: 1,05,760

02: 1,05,760

03: 1,05,760

04: 1,05,600

05: 1,06,880 (Morning)

05: 1,07,680 (Evening)

06: 1,09,800

07: 1,09,920

08. 1,11,720

9: 111720

10: 111440

11: 1,13,760 (Morning)

1,12,800 (Evening)

12: 1,13,560

13: 1,13,760 (Morning)

1,12,640 (Evening)

14: 1,12,120

15: 1,13,760

16: 1,13,760

17: 1,14,320

18: 1,13,640

19: 1,16800

20- 116800

21- 117680 (Morning)

21- 118480 (Afternoon)

22- 1,19,600 (Highest of Month)

23: 1,19, 600

24: 1,20,240

25: 1,20,080

26: 1,20,080

27: 1,19,520 (Morning)

27: 1,17,800 (Evening)

ജൂലൈയിലെ സ്വർണവില

01: 1,03,240 (Lowest of Month)

01: 104320 (Evening)

02: 1,05,440 (Morning)

02: 1,06,800 (Evening)

03: 1,07,800

04: 1,07,600 (Morning)

06: 1,07,520 (Morning)

07: 1,06,520

08: 1,05,960 (Morning)

08: 1,04,960 (After noon)

09: 1,05,040 (Morning)

09: 1,05,920 (After noon)

10: 1,06,200

11: 105840

12: 105840

13: 104800

14: 1,04,720

15: 1,05,280

16: 1,05,080 (Morning)

17: 1,04,520

18: 1,05,080

19: 1,05,080

20: 1,05,200

21: 1,05,760

22: 1,07,440

23: 1,08,000 (Morning)

24: 1,05,840 (After noon)

25: 1,06280

27: 1,06,960 (Morning)

28: 1,05,720

29: 1,05,240

30: 1,05,840

31: 1,06,040

ജൂണിലെ സ്വർണവില

1: 1,14,560

2: 1,14,560

3: 1,14,560

4: 1,14,480

5: 1,14,200

6: 112000

7: 112000

8: 1,11,240

9: 1,12,320

10: 10,09,160

10: 108360

11: 1,06,800

12: 1,08,960

13: 1,09,320

14: 1,09,320

15: 1,11,120

16: 1,11,000

17: 1,10,800

18: 1,09,640

19: 1,06,960

20: 107120

21: 107120

22: 107440 ( Morning)

22: 108520 (Evening)

23: 1,07,000 ( Morning)

23: 1,06,040 (Evening)

24: 1,05,840 ( Morning)

24: 1,04,800 (Evening)

25: 1,02,760 (Lowest of Month)

25: 1,03,640 (Evening)

26: 1,03,840 (Morning)

26: 1,04,680 (Evening)

27: 1,05,560 (Morning)

28: 1,05,560

29: 1,04,880 (Morning)

29: 1,04,080 (Evening)

30: 1,02,760 (Lowest of Month

Tags:    
News Summary - todays gold price kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.