കൊച്ചി: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ചാഞ്ചാട്ടം തുടരുന്ന സ്വർണവിപണിയിൽ ഇന്ന് വില കൂടി. ഇന്നലെ പവന് 1.09 ലക്ഷത്തിലേക്ക് കുറഞ്ഞ വില ഇന്ന് വീണ്ടും 1.10 ലക്ഷം കടന്നു.
ഗ്രാമിന് 180 രൂപയും പവന് 1,440 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഗ്രാമിന് 13,835 രൂപയും പവന് 1,10,680 രൂപയുമായി. ഇന്നലെ കേരളത്തിൽ രണ്ട് തവണയായാണ് വില കുറഞ്ഞത്. ഗ്രാമിന് രാവിലെ 140 രൂപയും ഉച്ചക്ക് 225 രൂപയും കുറഞ്ഞു. മൊത്തം 365 രൂപയാണ് ഒരു ഗ്രാമിന് കുറഞ്ഞത്. പവന് രാവിലെ 1,120 രൂപയും ഉച്ചക്ക് 1,800 രൂപയും കുറഞ്ഞു. 2,920 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഗ്രാമിന് 13655 പവന് 1,09,240 രൂപയുമായിരുന്നു വില.
അന്താരാഷ്ട്രവിപണിയിൽ സ്പോട്ട് ഗോൾഡ് വില ഇന്ന് നേരിയ തോതിൽ മെച്ചപ്പെട്ടു. 0.51 ശതമാനം ഉയർന്ന് 4,676.4 ഡോളറാണ് ട്രോയ് ഔൺസ് വില. 23.77 ഡോളറാണ് വർധിച്ചത്. ഇന്നലെ സ്പോട്ട് ഗോൾഡിന് 166.04 ഡോളർ ഇടിഞ്ഞ് 4,619.35 ഡോളറായിരുന്നു ട്രോയ് ഔൺസ് വില. 3.47 ശതമാനമാണ് ഇടിഞ്ഞത്.
ബുധനാഴ്ച സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 96.69 ഡോളർ കൂടി 4,745.3 ഡോളറായിരുന്നു. ആനുപാതികമായി കേരളത്തിൽ രണ്ട് തവണയായി 2,520 രൂപയാണ് പവന് കൂടിയത്. 1,12,160 രൂപയായിരുന്നു പവൻ വില. രാവിലെ ഗ്രാമിന് 180 രൂപ കൂടി 13,885 രൂപയായിരുന്നു ഗ്രാം വില. പവന് 1440 രൂപ വർധിച്ച് 1,11,080 രൂപയും ആയി. വൈകീട്ട് വീണ്ടും ഗ്രാമിന് 135 രൂപയും പവന് 1,080 രൂപയും കൂടി. ഇതോടെ യഥാക്രമം 14,020 രൂപയും 1,12,160 രൂപയുമായിരുന്നു വില.
ചൊവ്വാഴ്ച മൂന്ന് തവണയാണ് വില മാറിമറിഞ്ഞത്. രാവിലെ 1,09,480 രൂപയും ഉച്ചക്ക് 1,09,040 ഉം വൈകീട്ട് 1,09,640 ആയിരുന്നു പവൻ വില. 2026 ജനുവരി 31നാണ് സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയത്. 16395 രൂപയായിരുന്നു അന്ന് ഒരുഗ്രാം സ്വർണത്തിന് വില. 1,31,160 രൂപയായാണ് പവൻ വില കുതിച്ചത്. പിന്നീട് ഏറിയും കുറഞ്ഞും തുടർന്ന സ്വർണവില, മാർച്ച് 23ന് ഒരുലക്ഷത്തിന് താഴേക്ക് പതിച്ചിരുന്നു.
ഏപ്രിലിലെ സ്വർണവില
1. 1,11,080 (രാവിലെ)
1,12,160 (ഉച്ച)
2. 1,11,040 (രാവിലെ)
1,09,240 (ഉച്ച)
3. 1,10,680
മാർച്ചിലെ സ്വർണവില
1. 126920 (Highest of Month)
2. 1,24,520 (രാവിലെ)1,25,040 (ഉച്ച)
3. 1,24,6803. 122920
4. 1,20,640
5. 1,19,9201,19,440
6. 1,18,880 (രാവിലെ)1,18,160(ഉച്ചക്ക് ശേഷം)
7. 1,20,000
8. 1,20,000
9. 1,18,560
10. 1,19,080
11. 119760
11. 119320
12. 118960
13. 1,18,240
13. 117840
14. 117080
15. 117080
16. 116720 (Morning)
16. 1,15,440 (after noon)
17. 116320
17. 115920 (Evening)
18. 1,15,680
18. 1,15440 (Evening)
19. 1,13,400
19. 1,11,400 (Evening)
19. 110200
20. 1,10,680
21. 1,07,040
22. 1,07,040
23. 1,02,680 (Morning)
99,480 (Lowest of Month)
101080 (Evening)
105080 (Night)
24. 1,02,920 (Morning)
1,04,800 (Noon)
25- 1,07,560 (Morning)
1,08,200 (Evening)
26. 1,07,720
1,06,000 (Noon)
27. 1,06120 (Morning)
1,06760 (Evening)
28 108600
29 108600
30. 1,08,000 (Morning)
108720 (Noon)
1,09,480 (Evening)
31. 1,09,480 (Morning)
1,09,040 (Noon)
109640 (Evening)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.