Posted On
date_range Updated On
date_range സ്വർണവില കുറഞ്ഞു; സർവകാല റെക്കോഡിൽ നിന്ന് താഴേക്ക്
കൊച്ചി: സർവകാല റെക്കോർഡിലെത്തിയ സ്വർണവില ഇന്ന് കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ശനിയാഴ്ച പവന് 200 രൂപ വർധിച്ച് 74,560 രൂപയും ഗ്രാമിന് 25 രൂപ വര്‍ധിച്ച് 9320 രൂപയുമായിരുന്നു വില. ഇതാണ് സ്വർണത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില.
വെള്ളിയാഴ്ചയാണ് 22 കാരറ്റ് സ്വർണവില രണ്ടുമാസത്തെ ഇടവേളക്ക് ശേഷം 74,000 രൂപ കടന്നത്. സ്വർണം ഗ്രാമിന് 195 രൂപ വർധിച്ച് 9,295 രൂപയും പവന് 1,560 രൂപ വർധിച്ച് 74,360 രൂപയുമാണ് ആയത്.
ഇസ്രായേൽ -ഇറാൻ സംഘർഷാവസ്ഥയും ആഗോള തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വവുമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതോടെയാണ് സ്വർണവില ഉയരാൻ ഇടയാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.