Posted On
date_range Updated On
date_range സ്വർണ വില ഇന്നും കൂടി; വർധിക്കുന്നത് തുടർച്ചയായ നാലാം ദിവസം
കൊച്ചി: തുടർച്ചയായ നാലാം ദിവസവും സ്വർണ വില കൂടി. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 73,040 രൂപയും ഗ്രാമിന് 9130 രൂപയുമായി. ഇന്നലെ ഗ്രാമിന് 10ഉം പവന് 80ഉം രൂപ വർധിച്ചിരുന്നു. 72720 രൂപയായിരുന്നു പവൻ വില.
74320 രൂപയാണ് സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. ഈ വർഷം ഏപ്രിൽ 22നായിരുന്നു സ്വർണം ഈ മോഹവിലയിൽ തൊട്ടത്.
ഈ മാസത്തെ സ്വർണവില:
ജൂൺ 1- 71,360 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ജൂൺ 2- 71600 (രാവിലെ)
ജൂൺ 2- 72480 (ഉച്ച)
ജൂൺ 3-72640
ജൂൺ 4- 72720
ജൂൺ 5- 73,040 (ഈ മാസത്തെ ഉയർന്ന വില)
അന്താരാഷ്ട്ര വിപണിയിലും സ്വർണവില അൽപം ഇടിവ് രേഖപ്പെടുത്തി. സ്പോട്ട് ഗോൾഡിന്റെ വില 0.2 ശതമാനമാണ് കുറഞ്ഞത്. ഔൺസിന് 3,368 ഡോളറാണ് വില. യു.എസിന്റെ ചൈനയുമായും യുറോപ്യൻ യൂണിയനുമായുള്ള വ്യാപാര ബന്ധം വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.