കൊച്ചി: സ്വർണ വില ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 9015 രൂപയായി. 72120 രൂപയാണ് ഒരുപവൻ സ്വർണത്തിന്റെ വില.
ഇന്നലെ രണ്ടുതവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. രാവിലെ ഗ്രാമിന് 55 രൂപ വർധിച്ച് 9130 രൂപയും പവന് 440 രൂപ വർധിച്ച് 73,040 രൂപയുമായാണ് നിശ്ചയിച്ചത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്. പിന്നാലെ, ഉച്ചക്ക് ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയും കുറഞ്ഞു. ഇതോടെ പവന് 71,880 രൂപയായി.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2080 രൂപയാണ് ഒരു പവന് വർധിച്ചത്. അന്താരാഷ്ട്ര വിപണിയിലെ സ്വർണ വില വർധനവ്, ഡോളറിന്റെ മൂല്യത്തിലുള്ള വ്യതിയാനം, പണപ്പെരുപ്പ ആശങ്കകൾ തുടങ്ങിയവയാണ് സ്വർണവിലയിൽ മാറ്റം വരാനുള്ള പ്രധാന കാരണങ്ങൾ.
ചൈന വൻതോതിൽ സ്വർണത്തിൽ നിക്ഷേപിക്കുന്നതും വില ഉയരുന്നതിനുള്ള കാരണമാണ്. ഈ വർഷം സ്വർണവില ട്രായ് ഔൺസിന് 4000 ഡോളറിലേക്ക് എത്തുമെന്നാണ് പ്രവചനം.
ഈ മാസത്തെ സ്വർണ വില:
മേയ് 1 70200
മേയ് 2 70,040 (Lowest of Month)
മേയ് 3 70,040 (Lowest of Month)
മേയ് 4 70,040 (Lowest of Month)
മേയ് 5 70200
മേയ് 6 72200
മേയ് 7 72600
മേയ് 8 73,040 (Highest of Month)
മേയ് 8 71880
മേയ് 9 72,120
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.