കൊച്ചി: മൂന്നാം ദിവസമായ ഇന്നും സ്വർണവില കുതിച്ചുകയറി. ഗ്രാമിന് 110 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കൂടിയത്. ഇതോടെ 8,230 രൂപയായി. പവന് 880 രൂപ കൂടി 65,840 രൂപയുമായി. ഇരുവിഭാഗം സ്വർണവ്യാപാരി സംഘടനകളും ഒരേ വിലയാണ് പ്രഖ്യാപിച്ചത്.
ഇന്നലെ ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കൂടിയിരുന്നു. ഗ്രാമിന് 8,120 രൂപയും പവന് 64,960 രൂപയുമാണ് ഇന്നലത്തെ വില. ഈ റെക്കോഡാണ് ഇന്ന് തിരുത്തിയത്.
അന്താരാഷ്ട്ര സ്വർണവില ട്രായ് ഔൺസിന് 2990 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.98 ആണ്. 18 കാരറ്റ് സ്വർണവില 90 രൂപ കൂടി 6770 രൂപയായി ഉയർന്നു. 24 കാരറ്റ് സ്വർണക്കട്ടിക്ക് ബാങ്ക് നിരക്ക് 93 ലക്ഷം രൂപ കടന്നു. വെള്ളി വില ഗ്രാമിന് രണ്ടു രൂപ വർധിച്ച് 110 രൂപയായി.
സ്വർണവില എല്ലാ പ്രവചനങ്ങളും മറികടന്ന് മുന്നോട്ടു കുതിക്കുകയാണ്. അടുത്തയാഴ്ച 50 ഡോളർ കുറയുമെന്ന് പ്രവചനമുണ്ടെങ്കിലും കുതിപ്പ് തുടർന്നേക്കും എന്നുള്ള സൂചനകൾ തന്നെയാണ് വരുന്നത്. ട്രായ് ഔൺസിന് 3100 -3200 ഡോളർ എന്ന പ്രവചനം വന്നു കഴിഞ്ഞിട്ടുണ്ട്. ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 71,500 രൂപയോളം നൽകേണ്ടിവരും.
തിയതി | വില |
മാർച്ച് 1 | 63,520 |
മാർച്ച് 2 | 63,520 |
മാർച്ച് 3 | 63,520 |
മാർച്ച് 4 | 64,080 |
മാർച്ച് 5 | 64,520 |
മാർച്ച് 6 | 64,160 |
മാർച്ച് 7 | 63,920 |
മാർച്ച് 8 | 64,320 |
മാർച്ച് 9 | 64,320 |
മാർച്ച് 10 | 64,400 |
മാർച്ച് 11 | 64160 |
മാർച്ച് 12 | 64520 |
മാർച്ച് 1 3 | 64,960 |
മാർച്ച് 14 | 65,840 |
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.