സ്വർണവില കുറഞ്ഞു

കൊച്ചി: യു.എസ്-ഇസ്രായേൽ-ഇറാൻ യുദ്ധവിരാമം പ്രഖ്യാപിച്ചതോടെ ഇന്നലെ കുതിപ്പ് രേഖപ്പെടുത്തിയ സ്വർണത്തിന് ഇന്ന് നേരിയ കുറവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 13875 രൂപയും പവന് 1,11,000 രൂപയുമായി.

ഇന്നലെ ഗ്രാമിന് 225 രൂപ കൂടി 13,890 രൂപയും പവന് 1800 രൂപ കൂടി 1,11,120 രൂപയുമായിരുന്നു വില. അന്താരാഷ്ട്രവിപണിയിൽ സ്​പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് ഇന്ന് 6.89 ഡോളർ കുറഞ്ഞ് 4,322.99 ഡോളറായി മാറി. 0.16 ശതമാനമാണ് കുറഞ്ഞത്.

തുടർച്ചയായി മൂന്നുദിവസം വർധിച്ച ശേഷമാണ് സ്വർണവില ഇന്ന് കുറഞ്ഞത്. വെള്ളിയാഴ്ച ഗ്രാമിന് 270 രൂപ കൂടി 13,620 രൂപയും പവന് 2,160 രൂപ കൂടി 1,08,960 രൂപയുമായിരുന്നു വില. ശനിയാഴ്ച ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കൂടിയത്. ഈ വർഷം ജനുവരി 29നാണ് സ്വർണത്തിന്‍റെ എക്കാലത്തെയും റെക്കോഡ് വിലയായ 1,31,160 രൂപ രേഖപ്പെടുത്തിയത്.

വെള്ളിയാഴ്ച ഇറാൻ -യു.എസ് യുദ്ധവിരാമ കരാര്‍ ഒപ്പിടുന്നതോടെ സ്വര്‍ണവില ഇനിയും കുതിക്കാനാണ് സാധ്യത. ഹുര്‍മുസ് പൂര്‍ണമായും തുറക്കുകയാണെങ്കില്‍ എണ്ണവില സെപ്റ്റംബറോടെ 70 ഡോളറിലെത്തിയേക്കും. ഇത് രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന പണംപ്പെരുപ്പം കുറക്കും. പണപ്പെരുപ്പം കുറഞ്ഞാല്‍ യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടക്കമുള്ളവര്‍ പലിശനിരക്ക് കുറക്കും. പലിശനിരക്ക് കുറയുന്നതോടെ ബോണ്ട് നിക്ഷേപം ആകര്‍ഷകമല്ലാതായി മാറും. സ്വര്‍ണമായിരിക്കും അപ്പോള്‍ ഏറ്റവും ആകര്‍ഷകമായ നിക്ഷേപം. ഇതോടെ സ്വര്‍ണവില മുകളിലേക്ക് കുതിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ജൂണിലെ സ്വർണവില

1: 1,14,560

2: 1,14,560

3: 1,14,560

4: 1,14,480

5: 1,14,200

6: 112000

7: 112000

8: 1,11,240

9: 1,12,320

10: 10,09,160

10: 108360

11: 1,06,800 (Lowest of Month)

12: 1,08,960

13: 1,09,320

14: 1,09,320

15: 1,11,120

16: 1,11,000

മേയ് മാസത്തെ സ്വർണവില

1: 111720 (Morning)

1: 110280 (Afternoon)

1: 109720 (Evening)

1: 110440 (Night)

2: 110680

3: 110680

4: (Morning) 110680

4: (Afternoon) 109720

5: 1,09,400 (Lowest of Month)

6: (Morning) 110960

6 (Afternoon) 111560

7: (Morning) 111800

7: (Afternoon) 112200

8: 111960

9: 111720

10: 111720

11: (Morning) 111560

11: (Night) 112520

12: 112920

13: (Morning) Rs. 1,23,120 (Highest of Month)

13: 118800

14: 119040

15: (Morning) 117400

15: (Afternoon) 115800

16: 115080

17: 115080

18: 114560

19: 115160

20: (Morning) 116120

20: (Evening) 116920

21: 117280

22: 116960

23: 116640

24: 116640

25: 1,16,880

26: 1,16,520

27: 1,15,000

28: 1,14,440

29: 1,15,600

30: 1,15,160

31: 1,15,160

Tags:    
News Summary - Todays Gold Price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT