സ്വർണവിലയിൽ രണ്ടാം ദിവസവും കുറവ്

കൊച്ചി: സംസ്ഥാനത്ത് രണ്ടാം ദിവസം സ്വർണവിലയിൽ കുറവ്. പവന് 80 രൂപ കുറഞ്ഞ് 36,520 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,565 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ബുധനാഴ്ച പവൻ വില 240 രൂപ കുറഞ്ഞ് 36,600 രൂപയിലെത്തിയിരുന്നു. രണ്ട് ദിവസം കൊണ്ട് പവന് 250 രൂപയുടെ കുറവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്.

തിങ്കളാഴ്ച 36,760 രൂപയും ചൊവ്വാഴ്ച 36,840 രൂപയുമായിരുന്നു പവൻ വില. ഈ മാസത്തിൽ ഏറ്റവും കൂടിയ സ്വർണവില ജനുവരി അഞ്ചിനും (പവന് 38,400 രൂപ) ഏറ്റവും കുറഞ്ഞ വില ജനുവരി 16നും (പവന് 36,400 രൂപ) രേഖപ്പെടുത്തിയിരുന്നു.

Latest Video:

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2026-04-18 04:56 GMT
access_time 2026-04-11 04:38 GMT