കനത്ത നഷ്ടം നേരിട്ട് ടാറ്റ; വിപണിയിലും തിരിച്ചടി

മുംബൈ: രണ്ടാംപാദത്തിൽ കനത്ത നഷ്ടം നേരിട്ടതിന് പിന്നാലെ ടാറ്റ ​മോട്ടോഴ്സിന്റെ ഓഹരി വില ഇടിഞ്ഞു. വ്യഴാഴ്ച നഷ്ടത്തോടെയാണ് ടാറ്റ മോട്ടോഴ്സ് വ്യാപാരം അവസാനിപ്പിച്ചത്. 4.84 ശതമാനം നഷ്ടത്തോടെ 412.2 രൂപയിലായിരുന്നു വ്യാഴാഴ്ച ടാറ്റ മോട്ടോഴ്സ് ക്ലോസ് ചെയ്തത്. അതേസമയം, വെള്ളിയാഴ്ച നേട്ടത്തോടെയാണ് ടാറ്റ വ്യാപാരം തുടങ്ങിയത്.

ഓഹരി വിപണിയിലെ പ്രമുഖ അനലിസ്റ്റുകൾ ടാറ്റമോട്ടോഴ്സിന്റെ വില കുറച്ചു. എച്ച്.എസ്.ബി.സി, കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ എന്നിവയെല്ലാം അടുത്ത ഒരു വർഷത്തേക്കുള്ള കമ്പനിയുടെ ടാർഗറ്റ് വില 10 മുതൽ 11 ശതമാനം വരെ കുറച്ചു. ജെ.പി മോർഗൻ ടാറ്റയുടെ ടാർഗറ്റ് വില 10 ശതമാനം കുറച്ച് 410 രൂപയാക്കി. രണ്ടാംപാദ ലാഭഫലം പുറത്ത് വന്നതിന് പിന്നാലെയാണ് ഏജൻസികൾ റേറ്റിങ് കുറച്ചത്.

സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ 944.61 കോടിയുടെ നഷ്ടമാണ് ടാറ്റ മോട്ടോഴ്സിനുണ്ടായത്. 4,441 കോടിയുടെ നഷ്ടമാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ രണ്ടാംപാദത്തിൽ ടാറ്റക്കുണ്ടായത്. അതേസമയം, വിൽപനയിൽ കുറവുണ്ടായിട്ടില്ലെന്നും വരും പാദങ്ങളിൽ കമ്പനിയുടെ നില മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് ടാറ്റ മോട്ടോഴ്സിന്റെ പ്രതീക്ഷ.  

Tags:    
News Summary - Tata Motors Q2 Results: Automaker posts higher-than-expected net loss of Rs 945 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT