വിപണിയിലെ ബുൾ തരംഗം അവസാനിക്കുമോ ?

കൊച്ചി: തുടർച്ചയായ നാലാം വാരവും റെക്കോർഡ്​ പുതുക്കി ഇന്ത്യൻ ഓഹരി സൂചികകൾ. മുൻ നിര ഓഹരികളിൽ ഫണ്ടുകളും ഓപ്പറേറ്റർമാരും കാണിച്ച താൽപര്യം സെൻസെക്‌സിനെയും നിഫ്‌റ്റിയെയും പുതിയ ഉയരങ്ങളിൽ എത്തിച്ചു, മുന്നേറ്റം വരും ദിനങ്ങളിലും ആവർത്തിക്കുമെന്നവിശ്വാസത്തിലാണ്‌ ഇടപാടുകാർ.

ബി.എസ്‌.ഇ സൂചിക 375 പോയിൻറ്റും എൻ.എസ്‌.ഇ 129പോയിൻറ്റും പ്രതിവാര നേട്ടത്തിലാണ്‌. രണ്ട്‌ പ്രമുഖ ഇൻഡക്‌സുകളും ഓരോആഴ്‌ച്ചയിലും പുതിയ ഉയരങ്ങൾകീഴടക്കുകയാണെങ്കിലും കുതിപ്പിൻറ്റ കരുത്ത്‌ നഷ്‌ടപ്പെടുന്നതായാണ്‌ കണക്കുകൾ വ്യക്തമാക്കുന്നത്‌. നിഫ്‌റ്റി സൂചിക തൊട്ട്‌ മുൻവാരം 234 പോയിൻറ്‌ ഉയർന്നു. അതിന്‌ മുമ്പുള്ള വാരത്തിൽ കയറിയത്‌ 260 പോയിൻറ്റായിരുന്നു. എന്നാൽ അതിന്‌ തൊട്ട്‌ മുൻ ആഴ്‌ച്ചയിൽ ഉയർന്നത്‌ 497 പോയിൻറ്റായിരുന്നു.

ഓരോ വാരം പിന്നിടുതോറും വിപണിയുടെ വീര്യം ചോരുന്നത്‌ കണക്കിലെടുത്താൽനാലാഴ്‌ച്ചയായി തുടരുന്നു ബുൾ റാലി അവസാന റൗണ്ടിലേയ്‌ക്ക്‌ അടുക്കുന്നതായി വേണംവിലയിരുത്താൻ. ഓഹരി സൂചികയുടെ തിളക്കംകണ്ട്‌ രംഗത്ത്‌ ഇറങ്ങുന്നവർക്കുള്ള മുന്നറിയിപ്പാണിതെങ്കിലും തിരുത്തലുകളിൽ പുതിയ ബാധ്യതകൾ എറ്റടുക്കുന്നതാണ്‌ അഭികാമ്യം.

ഫെബ്രുവരിയിലെ താഴ്‌ന്ന റേഞ്ചായ 13,680 നിന്ന്‌ നിഫ്‌റ്റി ഇതിനകം പല ആവർത്തി റെക്കോർഡ്‌ പുതുക്കി 15,835 വരെ ഉയർന്നു. വിപണിയുടെ സാങ്കേതിക വശങ്ങൾ ബുള്ളിഷാണെങ്കിലും ഓഹരി വിലകൾ പലതും ഒരു വർഷത്തെ ഉയർന്ന നിലവാരം ദർശിച്ച സാഹചര്യത്തിൽ തിരുത്തൽ സാധ്യത തള്ളികളയാനാവില്ല.

നിഫ്‌റ്റി മുൻ വാരത്തിലെ 15,670 ൽ നിന്ന്‌ നേട്ടത്തിലാണ്‌ വ്യാപാരം തുടങ്ങിയെങ്കിലും ആദ്യ ദിനം സൂചിക 15,566 ലേയ്‌ക്ക്‌ തളർന്ന അവസരത്തിൽ ആഭ്യന്തര ഫണ്ടുകൾ വൻ നിക്ഷേപത്തിന്‌ ഉത്സാഹിച്ചു. വിദേശ ഓപ്പറേറ്റർമാർ അന്ന്‌ 186 കോടി രുപയുടെ വിൽപ്പന നടത്തിയെങ്കിലും ആഭ്യന്തര ഫണ്ടുകൾ 984 കോടി രൂപ ഇറക്കി വിപണിക്ക്‌ ശക്തമായ പിന്തുണ നൽകി.

എന്നാൽ തുടർന്നുള്ള പല അവസങ്ങളിലും അവർ ബാധ്യത കുറക്കാൻ ഉത്സാഹിച്ചു. പോയവാരം ആഭ്യന്തര ഫണ്ടുകൾ 1650 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ മറുവശത്ത്‌ 2474 കോടി രൂപയുടെ ഓഹരികൾ വിറ്റു. വിദേശ ഫണ്ടുകൾ മൊത്തം 2772 കോടി രൂപയുടെ വാങ്ങലും 1032 കോടി രൂപയുടെ വിൽപ്പനയും നടത്തി. വരും ദിനങ്ങളിൽ ഫണ്ടുകൾ ലാഭമെടുപ്പിലേയ്‌ക്ക്‌ ചുവടു മാറ്റാൻ സാധ്യതയുണ്ട്‌.

വാരാന്ത്യം നിഫ്‌റ്റി സൂചിക 15,799 പോയിൻറ്റിലണ്‌. ഈവാരം സൂചികയ്‌ക്ക്‌ 15,900ൽ ആദ്യ തടസം നേരിടാം. ഇത്‌ മറികടക്കുനുള്ള കരുത്ത്‌ കണ്ടത്തിയാൽ 16,002 ൽ വീണ്ടും പ്രതിരോധത്തിന്‌ ഇടയുണ്ട്‌. വിപണി തിരുത്തലിന്‌ മുതിർന്നാൽ 15,631 ലും 15,464 പോയിൻറ്റിലുംതാങ്ങ്‌ പ്രതീക്ഷിക്കാം.

ബോംബെ സെൻസെക്‌സ്‌ താഴ്‌ന്ന റേഞ്ചിൽ നിന്നും സംഭരിച്ച കരുത്തുമായി മുന്നേറുകയാണ്‌. ബ്ലൂചിപ്പ്‌ ഓഹരികളിലെ വാങ്ങൽ താൽപര്യത്തിൽ 52,100 ൽ നിന്ന്‌ സർവകാല റെക്കോർഡായ 52,641 വരെ സഞ്ചരിച്ച ശേഷം ക്ലോസിങിൽ സൂചിക 52,474പോയിൻറ്റിലാണ്‌.

മുൻ നിര ഓഹരികളായ റിലയൻസ്‌, ഒ.എൻ ജി.സി, എസ്‌.ബി.ഐ, എച്ച്.ഡി.എഫ്.സി, മാരുതി, ബജാജ്‌ ഓട്ടോ, ഡോ: റെഡീസ്‌, സൺ ഫാർമ്മ, എൽ ആൻറ്‌ ടി, എച്ച.യു.എൽ, ബജാജ്‌ ഓട്ടോ തുടങ്ങിയവയുടെ നിരക്ക്‌ ഉയർന്നു.വിൽപ്പന സമ്മർദ്ദം മൂലം ഇൻഫോസീസ്‌, ഐ.ടി സി, എം ആൻറ്‌ എം എന്നിവയുടെ നിരക്ക്‌ താഴ്‌ന്നു. വിനിമയ വിപണിയിൽ രൂപയുടെ മൂലം പോയവാരം വീണ്ടും കുറഞ്ഞു. രൂപ 73.07 ൽനിന്ന്‌ 73.23 ലേയ്‌ക്ക്‌ നീങ്ങി.

Tags:    
News Summary - Stock market Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT