തുടർച്ചയായ നാലാം ദിവസവും വിപണികൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: ഓട്ടോ വിഭാഗം ഓഹരികളുടെയും കരുത്തിൽ ഇന്ത്യൻ ഒാഹരി സൂചികകൾ തുടർച്ചയായ നാലാം ദിവസവും നേട്ടത്തിലേക്ക്​ നയിച്ചു.

വിദേശ ധനകാര്യസ്ഥാപനങ്ങൾ ഇടപാടുകളുടെ രണ്ടാം പകുതിയിൽ മുൻ നിര ഓഹരികളിൽ നിഷേപകരായി മാറി. സെൻസെക്‌സ്‌ 230 പോയിൻറ്റും നിഫ്‌റ്റി 77 പോയിൻറ്റും നേട്ടത്തിലാണ്‌ വ്യാപാരം അവസാനിച്ചത്‌. തുടർച്ചയായ നാലാം ദിവസമാണ്‌ ഇന്ത്യൻ ഇൻഡക്‌സുകൾ മികവ്‌ നിലനിർത്തിയത്‌.

ഓട്ടോമൊബൈൽ, ബാങ്കിങ്‌ ഓഹരികളിൽ നിക്ഷേപ താൽപര്യം ശക്തമായിരുന്നു. ടാറ്റാ മോട്ടേഴ്‌സ്‌ ഓഹരി വില ഒൻപത്‌ ശതമാനവും ഇൻഡസ്‌ ബാങ്ക്‌ ആറ്‌ ശതമാനവും ഉയർന്നു. മാർക്കറ്റ്‌ ക്ലോസിങ്‌ നടക്കുമ്പോൾ സെൻസെക്‌സ്‌39,073 പോയിൻറ്റിലും നിഫ്‌റ്റി 11,549 ലുമാണ്‌.

ഈ മാസം വിദേശ ഓപ്പറേറ്റർമാർ 42,000 കോടി രൂപ ഇന്ത്യയിൽ നിക്ഷേപിച്ചു. ഏപ്രിൽ‐ആഗസ്‌റ്റ്‌ കാലയളവിൽ അവരുടെ മൊത്തം നിക്ഷേപം 78,842 കോടി രൂപയാണ്‌.വിനിമയ വിപണിയിൽ രൂപയുടെ മൂല്യം ഡോളറിന്‌ മുന്നിൽ 74.45 വരെ ഇടിഞ്ഞ ശേഷം 74.20 ലേയ്‌ക്ക്‌ ശക്തിപ്രാപിച്ചു.

Tags:    
News Summary - share market gain in fourth day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT