വിൽപന സമ്മർദ്ദം; ഓഹരി വിപണികളിൽ വൻ ഇടിവ്
മുംബൈ: മൂന്നാഴ്ചക്കിടയിലെ ഏറ്റവും വലിയ നഷ്ടം നേരിട്ട് ഇന്ത്യൻ ഓഹരി വിപണികൾ. കഴിഞ്ഞ 10 ദിവസമായി നേട്ടത്തിലായിരുന്ന വിപണി വ്യാഴാഴ്ച കൂപ്പുകുത്തി. ബോംബെ സൂചിക സെൻസെക്സിൽ 1,097.88 പോയിൻറിെൻറ ഇടിവുണ്ടായി. 2.69 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. 39,696.76 പോയിൻറിലാണ് സെൻസെക്സ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ സൂചിക നിഫ്റ്റിയും 304.75 പോയിൻറ് ഇടിഞ്ഞു. 2.55 ശതമാനം നഷ്ടത്തോടെ 11,666.30 പോയിൻറിലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്.
യുറോപിൽ കോവിഡിെൻറ രണ്ടാം വ്യാപനമുണ്ടാവുമെന്ന ആശങ്കയാണ് വിപണിയെ പിടിച്ചുലച്ചത്. ഐ.ടി, ഫിനാൻഷ്യൽ സ്റ്റോക്കുകൾ കൂട്ടത്തോെട വിറ്റതാണ് തിരിച്ചടിക്കുള്ള പ്രധാന കാരണം. സെപ്റ്റംബർ 24ന് ശേഷം ഇതാദ്യമായാണ് വിപണി ഇത്രയും വലിയ നഷ്ടം നേരിടുന്നത്.
എച്ച്.സി.എൽ ടെക്, ടെക് മഹീന്ദ്ര, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ കനത്ത നഷ്ടം നേരിട്ടു. ടാറ്റ സ്റ്റീൽ, ഹീറോ മോട്ടോകോർപ്, ഹിൻഡാൽകോ, ജെ.എസ്.ഡബ്ല്യു സ്റ്റീൽ തുടങ്ങിയവ തിരിച്ചടിക്കിടയിലും പിടിച്ചു നിന്നു.
റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയാണ് സെൻസെക്സിൽ കനത്ത നഷ്ടം നേരിട്ടത്. ഐ.ടി സ്റ്റോക്കുകളിൽ കൂട്ടത്തോടെ ലാഭമെടുത്തതാണ് തിരിച്ചടിക്കുള്ള പ്രധാന കാരണമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.