ചരിത്രനേട്ടത്തിൽ ഓഹരിവിപണി; സെൻസെക്​സ്​ 50,000 കടന്നു

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ ചരിത്ര നേട്ടം. ആദ്യമായി സെൻസെക്​സ്​ 50,000 പോയിന്‍റ്​ കടന്നു. 300 പോയന്‍റ്​ ഉയർന്ന്​ 50014.55 പോയിന്‍റിൽ എത്തുകയായിരുന്നു. നിഫ്​റ്റിയും നേട്ടമുണ്ടാക്കുന്നുണ്ട്​. നിഫ്​റ്റി ആദ്യമായി 14,700 പോയന്‍റ്​ കടന്നു.

റിലയൻസ്​ ഇൻഡ്​ട്രീസാണ്​ ഓഹരി വിപണിയിൽ വ്യാഴാഴ്ച നേട്ടം കൊയ്​ത ഭീമൻ. കഴിഞ്ഞ ദിവസങ്ങളിൽ ഓഹരി വിപണി 50,000 ത്തോട്​ അടുത്തിരുന്നു. കോവിഡ്​ ഭീതി ഒഴിഞ്ഞതോടെയാണ്​ കുതിച്ചുചാട്ടമെന്നാണ്​ വിലയിരുത്തൽ.

രാജ്യത്ത്​ വാക്​സിൻ വിതരണം ആരംഭിച്ചതാണ്​ നിക്ഷേപകരെ ഉത്സാഹത്തിലാക്കിയത്​. കൂടാതെ യു.എസ്​ പ്രസിഡന്‍റായി ജോ ബൈഡൻ അധികാരമേറ്റതും ഇന്ത്യൻ വിപണിയുടെ പ്രതീക്ഷക്ക്​ ആക്കം കൂട്ടി.

യു.എസ്​ -ചൈന വ്യാപാരയുദ്ധത്തിന്​ അയവു വരുമെന്ന നിഗമനവും വിപണിയിലേക്ക്​ ഒഴുകുന്ന വിദേശ നിക്ഷേപവും വിപണി​ക്ക്​ ആവേശമായി. ബജറ്റിൽ സമ്പദ്​വ്യവസ്​ഥയെ കരകയറ്റുന്ന പ്രഖ്യാപനങ്ങളുണ്ടായേക്കാമെന്ന പ്രതീക്ഷയും വിപണിക്ക്​ നേട്ടമായി. യു.എസ്​ വിപണിയും മറ്റ്​ ഏഷ്യൻ വിപണികളും നേട്ടമുണ്ടാക്കുന്നുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT