Posted On
date_range Updated On
date_range കോവിഡിനിടയിൽ പകൽക്കൊള്ള: പാചകവാതകത്തിന് 80 രൂപ കൂട്ടി
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സാധാരണക്കാർക്ക് പ്രഹരമായി പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോൾ -ഡീസൽ വില അടിക്കടി വർധിപ്പിച്ചതോടെ കടുത്ത ദുരിതത്തിലായ ജനങ്ങൾക്ക് പാചകവാതകവില വർധന ഇരുട്ടടിയാകും.
ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയിലെ പുതുക്കിയ വില 841.50 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ കൂട്ടി 1550 രൂപയായി. പുതുക്കിയ വില ഇന്നുമുതല്‍ നിലവില്‍ വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.