വിതരണം വർധിക്കുമെന്ന് പ്രതീക്ഷ: പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും ക്രൂഡ് വില ഇടിയുന്നു

ന്യൂഡൽഹി: ആഗോളതലത്തിൽ എണ്ണവിതരണം വർധിക്കുമെന്ന പ്രതീക്ഷ പശ്ചിമേഷ്യയിലെ പുതിയ സംഘർഷങ്ങളെക്കുറിച്ചുള്ള ആശങ്കകളെ മറികടന്നതോടെ ഇന്നും ക്രൂഡ് വില താഴ്ന്ന നിലയിൽ വ്യാപാരം തുടർന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ബ്രെന്‍റ് ക്രൂഡ് ഫ്യൂച്ചറുകൾ 0.17% ഇടിഞ്ഞ് ബാരലിന് 91.70 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച 1.28% ഇടിഞ്ഞ് 91.95 ഡോളറിലാണ് ബ്രെന്‍റ് വ്യാപാരം അവസാനിപ്പിച്ചിരുന്നത്. അതേസമയം, യു.എസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് 3.2% ഇടിഞ്ഞ് 83.26 ഡോളറിലെത്തി.

പശ്ചിമേഷ്യയിൽ നിന്നുള്ള എണ്ണ കയറ്റുമതി സാധാരണ നിലയിലേക്കെത്തുന്നതിനാൽ ബ്രെന്‍റ്, ഡബ്ല്യു.ടി.ഐ ക്രൂഡ് ഫ്യൂച്ചറുകൾ ഈ മാസം ഏകദേശം 20% ഇടിവ് രേഖപ്പെടുത്തിയേക്കും. യു.എസും ഇറാനും തമ്മിലുള്ള സംഘർഷം തുടരുന്നതും, ഹുർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വിതരണത്തെ ബാധിക്കുന്ന തരത്തിൽ കപ്പലുകൾക്കും ഊർജ കേന്ദ്രങ്ങൾക്കും നേരെ ആക്രമണങ്ങൾ നടക്കുന്നതും എണ്ണവിലയ്ക്ക് നേരിയ പിന്തുണ നൽകുന്നുണ്ട്.

ഒമാൻ, ഖത്തർ മധ്യസ്ഥരുമായി ഇറാൻ ചർച്ചകൾ തുടരുന്നതിനിടയിലും പശ്ചിമേഷ്യയിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ രൂക്ഷമായതോടെ ചൊവ്വാഴ്ച ബ്രെന്റ്, ഡബ്ല്യു.ടി.ഐ വിലകൾ ഉയർന്നിരുന്നു. ബദൽ മാർഗ്ഗങ്ങളിലൂടെ പ്രാദേശിക എണ്ണ വിതരണം വീണ്ടെടുക്കാൻ സാധിക്കുമെങ്കിലും ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇതുവരെ സാധാരണ നിലയിലായിട്ടില്ലെന്ന് എൽ.എസ്.ഇ.ജി വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - crude price update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.