ഡോളറിന്റെ കുതിപ്പിലും രൂപക്ക് നേട്ടം; ഓഹരി വിപണിയിലെ മുന്നേറ്റവും ക്രൂഡ് ഓയിൽ വിലയിടിവും തുണയായി

മുംബൈ: ഡോളർ കുതിപ്പ് തുടരുന്നതിനിടയിലും വിദേശ നിക്ഷേപകരുടെ ഓഹരി വിപണിയിലെ തിരിച്ചുവരവും ക്രൂഡ് ഓയിൽ വിലയിലെ ഇടിവും രൂപക്ക് നേട്ടമായി. തിങ്കളാഴ്ച വ്യാപാരത്തിന്റെ തുടക്കത്തിൽ ഡോളറിനെതിരെ രൂപ ആറു പൈസ ഉയർന്ന് 94.13 എന്ന നിലയിലെത്തി. ആഭ്യന്തര ഓഹരി വിപണികളിലെ മുന്നേറ്റവും രൂപക്ക് അനുകൂലമായി.

ഇന്റർബാങ്ക് വിദേശനാണ്യ വിപണിയിൽ 94.22ലാണ് രൂപ വ്യാപാരം ആരംഭിച്ചത്. പിന്നീട് 94.13 വരെ ഉയർന്നു. വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ ഡോളറിനെതിരെ രൂപ 94.19 എന്ന നിലയിലായിരുന്നു. അന്ന് ഏഴു പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. എങ്കിലും രൂപയുടെ മുന്നേറ്റത്തിന് തടസ്സമായി അമേരിക്കൻ ഡോളറിന്റെ കരുത്തും യു.എസ് ട്രഷറി ബോണ്ടുകളുടെ ആദായത്തിലെ വർധനവും തുടരുന്നുണ്ട്.ഞായറാഴ്ച ബഹ്റൈനിലെ യു.എസ് സൈനിക താവളത്തിനുനേരെ ഇറാൻ ആക്രമണം നടത്തിയതും നിക്ഷേപകരുടെ ആശങ്ക വർധിപ്പിച്ചു.

ആഭ്യന്തര ഓഹരി വിപണികളിലെ മുന്നേറ്റവും രൂപക്ക് പിന്തുണയായി. വ്യാപാരത്തിന്റെ തുടക്കത്തിൽ സെൻസെക്സ് 414.36 പോയന്റ് ഉയർന്ന് 82,010.15ലും നിഫ്റ്റി 102.10 പോയന്റ് ഉയർന്ന് 25,252.50ലുമെത്തി. വെള്ളിയാഴ്ച വിദേശ സ്ഥാപന നിക്ഷേപകർ (എഫ്.ഐ.ഐ) ഇന്ത്യൻ ഓഹരി വിപണിയിൽ 5,736.55 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. വിദേശ നിക്ഷേപത്തിന്റെ തിരിച്ചുവരവ് രൂപയുടെ മൂല്യത്തിന് പിന്തുണ നൽകി.

Tags:    
News Summary - Rupee Rises Against Dollar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.