Posted On
date_range Updated On
date_range റിച്ച ഇൻഫോ സിസ്റ്റംസ് ഐ.പി.ഒ നാളെ ആരംഭിക്കും
കൊച്ചി : വിദ്യാഭ്യാസ സാങ്കേതിക രംഗത്തെ ഇന്ത്യയിലെ മുന്‍നിര കമ്പനിയായ റിച്ച ഇൻഫോ സിസ്റ്റംസിന്റെ പ്രാഥമിക ഓഹരി വില്‍പ്പന നാളെ ആരംഭിക്കും. ഫെബ്രുവരി 11ന് അവസാനിക്കുന്ന ഒാഹരി വിൽപനയിലൂടെ 10 കോടി സമാഹരിക്കുവാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പത്തുരൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 115 - 125 രൂപയാണ് പ്രൈസ് ബാൻഡ്.
സ്വാസ്തിക ഇൻവെസ്റ്മെന്റ്സ് ലിമിറ്റഡ് ലീഡ് മാനേജറും ബീലൈൻ മെർച്ചന്റ് ബാങ്കിങ് പ്രൈവറ്റ് ലിമിറ്റഡ് ഇഷ്യൂ അഡ്വൈറായും പ്രവർത്തിക്കും. പ്രവർത്തന മൂലധന ആവശ്യങ്ങളും പൊതുവായ കോർപ്പറേറ്റ് ആവശ്യങ്ങളും മുൻ നിർത്തിയാണ് ഐ.പി.ഒ ഇഷ്യു ചെയുന്നത്.
തുഷാർ ദിനേശ്ചന്ദ്ര ഷാ, ഹേമബെൻ തുഷാർ ഷാ എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ. നവംബർ 2021 ലെ കണക്കുകൾ പ്രകാരം കമ്പനിയുടെ വരുമാനം 1396.87 ലക്ഷവും ലാഭം 48.57 ലക്ഷവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.