Posted On
date_range Updated On
date_range വാണിജ്യ പാചകവാതകത്തിന്‍റെ വില കുറഞ്ഞു
ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില കുറഞ്ഞു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 33.50 രൂപയാണ് കുറഞ്ഞത്. ഇതോടെ വാണിജ്യ സിലിണ്ടറിന്‍റെ വില 1,863 ആയി. നേരത്തെ, വില 1,896.50 രൂപയായിരുന്നു.
വാണിജ്യ സിലിണ്ടറിന് ഏറ്റവും കുറഞ്ഞത് ഡൽഹിയിലാണ്. ഇവിടെ 25.5 രൂപയാണ് കുറഞ്ഞത്. 19 കിലോ സിലിണ്ടറിന് ഡൽഹിയിൽ 1,859.5 രൂപയാണ് ഇന്നത്തെ വില. നേരത്തെ, 1,885 രൂപയായിരുന്നു.
കോൽക്കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ യഥാക്രമം 36.5, 32.5, 35.5 രൂപയാണ് വിലക്കുറവ്. കോൽക്കത്തയിൽ 1,959 രൂപയും മുംബൈ 1,811.5 രൂപയും ചെന്നൈ 2,009.5 രൂപയുമാണ് ഇന്നത്തെ വില.
അതേസമയം, ഗാർഹിക പാചക വാതക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.