Posted On
date_range Updated On
date_range പെട്രോൾ-ഡീസൽ വില കൂട്ടി ഈ സംസ്ഥാനം
ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ നികുതി കുറച്ച് പെട്രോൾ-ഡീസൽ വില വർധനവ് പിടിച്ചു നിർത്തുന്നതിനിടെ വില കൂട്ടി മേഘാലയ. നികുതി വർധിപ്പിച്ചതോടെയാണ് മേഘാലയയിൽ പെട്രോൾ-ഡീസൽ വില കുടിയത്. പെട്രോളിനുള്ള നികുതി 11 രൂപയിൽ നിന്നും 12.5 രൂപയായാണ് വർധിപ്പിച്ചത്. നാല് രൂപയുണ്ടായിരുന്ന ഡീസൽ നികുതി 5.50 രൂപയായും കൂട്ടി.
വില വർധനവിന് മന്ത്രിസഭാ യോഗം അനുമതി നൽകിയെന്ന് നികുതി മന്ത്രി അറിയിച്ചു. അതേസമയം, കഴിഞ്ഞ മൂന്ന് മാസമായി രാജ്യത്ത് പെട്രോൾ-ഡീസൽ വിലയിൽ മാറ്റം വന്നിട്ടില്ല. രാജ്യത്ത് എണ്ണവില ഉയർന്നതിനെ തുടർന്ന് പണപ്പെരുപ്പം വലിയ രീതിയിൽ കൂടിയിരുന്നു.
അതേസമയം, അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർധിച്ചിട്ടുണ്ട്. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില 101.6 ഡോളറായാണ് വർധിച്ചത്. ഡബ്യു.ടി.ഐ ക്രൂഡിന്റെ വിലയും ഉയർന്നു. 95.04 ഡോളറാണ് ഡബ്യു.ടി.ഐ ക്രൂഡിന്റെ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.