മുംബൈ: റഷ്യ-യുക്രെയ്ൻ നയതന്ത്ര ചർച്ചകളിലെ ശുഭ പ്രതീക്ഷ ആഗോള ഓഹരി വിപണികളിലും പ്രതിഫലിച്ചതോടെ നേട്ടത്തിലേക്ക് കുതിച്ചുകയറി സൂചികകൾ. ഐ.ടി, ബാങ്ക്, ധന ഓഹരികളിൽ നിക്ഷേപം വർധിച്ചതോടെ ബുധനാഴ്ച സെൻസെക്സ് 1,039 പോയിന്റ് ഉയർന്ന് 56,000 എന്ന നില കടന്നു.
നിഫ്റ്റി 312.35 പോയിന്റ് കയറി 16,975.35ലാണ് ക്ലോസ് ചെയ്തത്. അൾട്രാ ടെക് സിമന്റിനാണ് കൂടുതൽ നേട്ടം. ഇവരുടെ വിപണി മൂല്യം അഞ്ചു ശതമാനം കൂടി. ആക്സിസ് ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, എച്ച്.ഡി.എഫ്.സി, ബജാജ് ഫിൻസർവ്, ഇൻഫോസിസ്, ബജാജ് ഫിനാൻസ് ഓഹരികളും നേട്ടമുണ്ടാക്കി.
സൺഫാർമ, പവർഗ്രിഡ് ഓഹരികൾ നഷ്ടത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.