കൊച്ചി: സ്വർണവില ഇന്ന് ഉച്ചക്കും കുത്തനെ ഇടിഞ്ഞു. ഇസ്രായേൽ, യു.എസ്, ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ ഏറെ നാളായി ഇടിഞ്ഞുകൊണ്ടിരിക്കുന്ന സ്വർണവില ഇന്ന് (23.03.2026) രണ്ടുതവണയായി 7,560 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ പവന് 99,480 രൂപയായി. ഗ്രാമിന് 945 രൂപ കുറഞ്ഞ് 12,435 രൂപയായി.
ഇന്ന് രാവിലെ പവന് ഒറ്റയടിക്ക് 4,360 രൂപയും ഗ്രാമിന് 545 രൂപയുമാണ് കുറഞ്ഞത്. ശനിയാഴ്ച ഗ്രാമിന് 275 രൂപയും പവന് 2200 രൂപയും കുറഞ്ഞിരുന്നു. യഥാക്രമം 13,380 രൂപയും 1,07,040 രൂപയുമായിരുന്നു വില. വ്യാഴാഴ്ച സ്വർണവിലയിൽ മൂന്നു തവണ മാറ്റമുണ്ടായി. രാവിലെയും ഉച്ചക്കും വൈകീട്ടുമായി പവന് 5,240 രൂപയാണ് കുറഞ്ഞത്.
ആഗോളവിപണിയിൽ സ്വർണവില കുത്തനെ ഇടിയുകയാണ്. സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 278.84 ഡോളർ കുറഞ്ഞ് 4,212.91 ഡോളറായി. 6.21 ശതമാനമാണ് കുറഞ്ഞത്.
ജനുവരി 29നാണ് സംസ്ഥാനത്ത് സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 16395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്ന്. പിന്നീട് കുറഞ്ഞും ഏറിയും വിപണിയിൽ ചാഞ്ചാട്ടം തുടർന്നു.
1. 126920 (Highest of Month)
2. 1,24,520 (രാവിലെ)1,25,040 (ഉച്ച)
3. 1,24,6803. 122920
4. 1,20,640
5. 1,19,9201,19,440
6. 1,18,880 (രാവിലെ)1,18,160(ഉച്ചക്ക് ശേഷം)
7. 1,20,000
8. 1,20,000
9. 1,18,560
10. 1,19,080
11. 119760
11. 119320
12. 118960
13. 1,18,240
13. 117840
14. 117080
15. 117080
16. 116720 (Morning)
16. 1,15,440 (after noon)
17. 116320
17. 115920 (Evening)
18. 1,15,680
18. 1,15440 (Evening)
19. 1,13,400
19. 1,11,400 (Evening)
19. 110200
20. 1,10,680
21. 1,07,040
22. 1,07,040
23. 1,02,680
23. 99,480 (Lowest of Month)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.