സ്വർണ വില ഉച്ചക്ക് വീണ്ടും കൂടി

കൊച്ചി: സ്വർണവില ഇന്ന് രണ്ടാമതും കൂടി. ഗ്രാമിന് 60 രൂപയാണ് ഉച്ചക്ക് വർധിച്ചത്. പവന് 480 രൂപയും കൂടി. ഇതോടെ പവന് 89880 രൂപയും ഗ്രാമിന് 11235 രൂപയുമായി.

ഇന്ന് രാവിലെ ഗ്രാമിന് 40 രൂപ വർധിച്ചിരുന്നു. 11,175 രൂപയായിരുന്നു ഗ്രാം വില. പവന് 320 രൂപയും കൂടി 89,400 രൂപയുമായിരുന്നു. ആഗോളവിപണിയിലും സ്വർണവില ഉയരുകയാണ്.

ആഗോളവിപണിയിൽ സ്​പോട്ട് ഗോൾഡ് വില ഉയർന്നു. ട്രോയ് ഔൺസിന് 4,013.31ഡോളറായാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയർന്നത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കിലും വർധനയുണ്ടായിട്ടുണ്ട്. 4,022.80 ഡോളറായാണ് യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് ഉയർന്നത്.

കഴിഞ്ഞയാഴ്ച ചേർന്ന യോഗത്തിലും പലിശനിരക്കുകൾ കുറക്കുമെന്ന് യു.എസ് ഫെഡറൽ സൂചന നൽകിയിരുന്നു. ഡിസംബറിൽ പലിശനിരക്ക് കുറക്കുമെന്ന സൂചനകളാണ് ഫെഡറൽ റിസർവ് നൽകിയിരിക്കുന്നത്. ഇതും സ്വർണനിരക്ക് ഉയരാനുള്ള കാരണങ്ങളിലൊന്നാണ്. ഇതിനൊപ്പം യു.എസ് തീരുവ സംബന്ധിച്ച സുപ്രീംകോടതി വിധിയും സ്വർണവിലയിൽ സ്വാധീനം ചെലുത്തും.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയത്. ഇന്നലെ പവന് 720 രൂപ കുറഞ്ഞ് 89,080 രൂപയിലെത്തി. ഗ്രാമിന് 90 രൂപയുടെ കുറവാണുണ്ടായത്. 11,135 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ചൊവ്വാഴ്ച 11,225 രൂപയായിരുന്നു ഗ്രാമിന്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. തിങ്കളാഴ്ച പവന് 90,320 രൂപയിലെത്തിയ സ്വർണ വില ചൊവ്വാഴ്ച 89800 രൂപയിലേക്ക് ഇടിയുകയായിരുന്നു.

Tags:    
News Summary - kerala gold price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2026-04-11 04:38 GMT
access_time 2026-04-10 05:22 GMT