ഓരോ വീട്ടിലും ഫസ്റ്റ്​ എയ്​ഡ്​ ബോക്​സ്​ ലഭ്യമാക്കി ഹോംഡോക്​

കോവിഡും അനുബന്ധ ലോക്ഡൗണുകളും കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസവും വർക്ക് അറ്റ് ഹോമും ഒക്കെയായി നാം മിക്കപ്പോഴും നമ്മുടെ വീടുകളിൽ തന്നെയായിക്കഴിഞ്ഞിരിക്കുന്നു.തൊഴിൽ നഷ്ടങ്ങളും വ്യാപാര സ്ഥാപനങ്ങളുടെ അടച്ചിടലുകളും സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണം നമ്മുടെ യാത്രകൾ പാടേ കുറഞ്ഞു.കുട്ടികളും ഗൃഹനാഥൻമാരും ഉദ്യോഗസ്ഥകളും മറ്റു പലകാര്യങ്ങൾക്കും വേണ്ടി വീടിനു പുറത്തു പോയിരുന്നവരും വീട്ടിനുള്ളിൽ ചെലവഴിക്കുന്ന സമയം മൂന്നിരട്ടിയായി വർദ്ധിച്ചു.

മുമ്പൊരിക്കലുമില്ലാത്ത വിധം വീടുമായുള്ള നമ്മുടെ സഹവാസം കൂടുതലായി.പർച്ചേയ്സുകൾ പലതും ഓൺലൈൻ വഴി ആയിക്കഴിഞ്ഞു. വീടുകളിൽ സാമ്പത്തിക അച്ചടക്കങ്ങൾ ഏർപ്പെടുത്തി. ആശുപത്രി ചികിൽസകളിൽ നാം നിയന്ത്രണം വരുത്തി. ഇവിടെയാണ് അപകടങ്ങളും അത്യാഹിതങ്ങളും സംഭവിക്കുമ്പോൾ നാം സ്വയം തന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകാൻ പരിശീലിക്കേണ്ട അവസ്ഥ സംജാതമായത്.

വികസിതരാജ്യങ്ങളിൽ, പ്രത്യേകിച്ചു പാശ്ചാത്യനാടുകളിൽ ഇതിനോടകം തന്നെ പൗരൻമാർക്ക് ഫസ്റ്റ് എയിഡുമായി ബന്ധപ്പെട്ട അവബോധവും പരിശീലനങ്ങളും നൽകിത്തുടങ്ങിയിട്ടുണ്ട്.മുറിവുകളിൽ നിന്ന് രക്തം വാർന്ന് രോഗി അത്യാസന്ന നിലയിൽ ആവുന്നതിനെ തടയാൻ പ്രഥമശുശ്രൂഷ കൊണ്ട് സാധിക്കും. തീപൊള്ളലുകൾ ഉണ്ടാവുമ്പോൾ സമാനമായ പ്രഥമശുശ്രൂഷ നൽകേണ്ടതാണ്.

ഗ്ലാസ് പൊട്ടിയുണ്ടാകുന്ന മുറിവുകൾ, നിലത്തു വഴുതിവീണ് സംഭവിക്കാവുന്ന ചതവുകളും പൊട്ടലുകളും, കുളിമുറിയിൽ വീണ് സംഭവിക്കാവുന്ന അപകടങ്ങൾ, കുട്ടികൾ അടുക്കളയിലും മറ്റും പെരുമാറിയുണ്ടാകുന്ന പൊള്ളലുകൾ, പനി, തലവേദന, ശ്വാസം മുട്ടൽ തുടങ്ങി എന്തും മുമ്പത്തേക്കാൾ കൂടുതൽ ഇപ്പോൾ വീടുകളിൽ സംഭവിക്കുന്നു. നമ്മുടെ നാട്ടിൽ ആദ്യകാലങ്ങളിൽ മുതിർന്നവർ ചില പാരമ്പര്യ പ്രഥമ ശുശ്രൂഷകൾ നൽകുമായിരുന്നു. എന്നാൽ പുതുതലമുറയിൽ കൊച്ചു കൊച്ചു കാര്യങ്ങൾക്കു പോലും ഡോക്ടറെയോ ആശുപത്രികളെയോ ആശ്രയിക്കുന്ന രീതിയാണ് കണ്ടുവരുന്നത്.

പ്രാഥമിക ശുശ്രൂഷകൾ ഇപ്പോൾ നമുക്ക് ശീലമില്ല. ഓരോ അപകടവും തികച്ചും അപ്രതീക്ഷിതമായും നിനച്ചിരിക്കാതെയുമാണ് സംഭവിക്കുക. ആ നിമിഷത്തിൽ എന്തു ചെയ്യണമെന്നറിയാതെ നാം അന്ധാളിച്ചു പോയേക്കാം. ആശുപത്രിയിലേയ്ക്ക് ഉടനെ എത്തിപ്പെടാൻ വാഹനം ലഭിച്ചില്ലെന്നുവരാം. ആശുപത്രിയിലെത്തിയാലും കോവിഡു കാരണം അവിടെ ആവശ്യത്തിന് സ്റ്റാഫുകൾ ലഭ്യമായില്ലെന്നു വരാം.

അത്തരമൊരു അവസ്ഥയെ നേരിടാൻ ഓരോ വീട്ടിലും പ്രഥമശുശ്രൂഷകൾക്ക് സഹായകരമാകുന്ന ചില സാമഗ്രികൾ നിർബന്ധമായും സൂക്ഷിച്ചു വെക്കുക എന്നതാണ് പരിഹാരം. അനാവശ്യമായ ആശുപത്രി ചിലവുകൾ കുറയ്ക്കാനും ഇതിലൂടെ കഴിയുന്നതാണ്.

എല്ലാ വർഷവും സെപ്തംബർ രണ്ടാം ശനിയാഴ്ച ലോക ഫസ്റ്റ് എയ്ഡ് ദിനമായി ലോകാരോഗ്യ സംഘടന ആചരിക്കുന്നത് ഈ രംഗത്ത് ഇത്തരത്തിലുള്ള ജനകീയ അവബോധം സൃഷ്ടിക്കാൻ ഉദ്ദേശിച്ചു കൊണ്ടാണ്. പ്രത്യേകിച്ചു സാധാരണക്കാരായ ജനങ്ങളിൽ.ഈ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് കേരളത്തിൽ ഇപ്പോൾ "ഹോംഡോക് ബ്രാൻഡിൽ ഉള്ള ഫസ്റ്റ് എയ്ഡ് ഉൽപന്നങ്ങൾ വിപണിയിൽ ഇറക്കിയിട്ടുള്ളത്. മുറിവുകൾ, പൊള്ളലുകൾ, വേദനകൾ എന്നിവക്കുള്ള ഫസ്റ്റ് എയ്ഡ് സ്പ്രേകളും ലേപനങ്ങളും വ്യത്യസ്ത സ്ഥാപങ്ങൾക്ക്​ അനുയോജ്യമായ തരത്തിലുള്ള ഫസ്റ്റ് എയ്ഡ് ബോക്സ്കളും ഹോംഡോക് ബ്രാൻഡിൽ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഹോം ഡോക്

മെഡിക്കല്‍ എയ്ഡ് സൊല്യൂഷന്‍സ്

പൂച്ചാക്കല്‍

വിളിക്കുക 9778156169

Tags:    
News Summary - Home Doc provides first aid kits in every home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT