കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഗ്രാമിന് 70 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 6785 രൂപയായി വർധിച്ചു. പവന്റെ വില 54,280 രൂപയായും ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ്ണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില 2388 ഡോളറാണ് രൂപയുടെ വിനിമയ നിരക്ക് 83.49 ആണ്.
24 കാരറ്റ് സ്വർണ്ണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 75 ലക്ഷം രൂപയാണ്.18കാരറ്റ് സ്വർണത്തിന് 60 രൂപ ഗ്രാമിന് വർദ്ധിച്ച് 5650 രൂപയായി.യുഎസ് സമ്പത്ത് വ്യവസ്ഥയെ സംബന്ധിച്ച് ഇന്നലെ വന്ന പണപ്പെരുപ്പം ഉൾപ്പെടെയുള്ള ഡേറ്റകൾ സ്വർണ്ണവില ഉയരുന്നതിന് കാരണമായി.
സ്വർണ്ണം ഏതു വിലയിലും വാങ്ങിക്കുന്ന നിക്ഷേപകർ ഉയർന്ന വിലയിൽ ലാഭം എടുക്കുകയുംപിന്നീട് 30-40 ഡോളർ കുറയുമ്പോൾ വാങ്ങിക്കുകയും ചെയ്യുന്ന പ്രവണത കൂടുതലായതിനാൽ വിലനിലവാരം വലുതായി കുറയുന്നില്ല. മാത്രമല്ല സാങ്കേതികമായി സ്വർണ്ണവില ബുള്ളിഷ് ട്രെൻഡിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.