സ്വർണ വിലയിൽ പുതിയ റെക്കോഡ്: ആഗസ്റ്റിലെ ഏറ്റവും ഉയർന്ന നിരക്കിൽ

കോഴിക്കോട്: സ്വർണത്തിന് ഇന്ന് ഗ്രാമിന് 80 രൂപ കൂടി 15,030 രൂപയും പവന് 640 രൂപ വർധിച്ച് 1,20,240 രൂപയുമായി. വ്യാപാര ദിവസമായ 22ന് രണ്ടു തവണ സ്വർണ വില വർധിച്ചിരുന്നു. ശനിയാഴ്ച പവന് 1,19, 600 രൂപയാണ് ഏറ്റവും ഒടുവിൽ രേഖപ്പെടുത്തിയത്. 103 ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ വിപണി എത്തി നിൽക്കുന്നത്.

തുടർച്ചയായ വർധനവിനെ തുടർന്ന്  കഴിഞ്ഞ ദിവസങ്ങളിൽ 1,20000നു മുകളിലെത്തുമെന്ന നിഗമനത്തിൽ വിപണിയെത്തിയിരുന്നു. ഇത്  ശരിവെക്കുന്നതാണ് ഇന്നത്തെ വർധന. മെ്13നാണ് ഇതിനു മുമ്പ് സ്വർണം 1,20000നുമുകളിലെത്തിയത്. അന്ന് 1,23,120 ആയിരുന്നു വില.

യു.എസ് കടപത്രങ്ങളിൽ നിന്നുള്ള നേട്ടത്തിലുണ്ടായ ഏറ്റക്കുറച്ചിലും ക്രൂഡ് ഓയിൽ വില കുറഞ്ഞതോടെ യു.എസ് ഡോളറിന്‍റെ വിനിമയ നിരക്കിലുണ്ടായ ഇടിവും സ്വർണ വിലയെ ബാധിച്ചിട്ടുണ്ട്.  യു,എസ് ഇറാനുമേൽ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചതോടെ ഇനി സ്വർണ വില‍യെ സ്വാധീനിക്കുക ഇതിലെ പുരോഗതികളായിരിക്കും.

18കാരറ്റ് സ്വർണത്തിന് ഗ്രാമിന് 65 രൂപ വർധിച്ച് 12,350 ഉം പവന് 98,800 രൂപയുമായിട്ടുണ്ട്. 

ആഗസ്റ്റിലെ സ്വർണവില

01: 1,05,760

02: 1,05,760

03: 1,05,760

04: 1,05,600

05: 1,06,880 (Morning)

05: 1,07,680 (Evening)

06: 1,09,800

07: 1,09,920

08. 1,11,720

9: 111720

10: 111440

11: 1,13,760 (Morning)

1,12,800 (Evening)

12: 1,13,560

13: 1,13,760 (Morning)

1,12,640 (Evening)

14: 1,12,120

15: 1,13,760

16: 1,13,760

17: 1,14,320

18: 1,13,640

19: 1,16800

20- 116800

21- 117680 (Morning)

21- 118480 (Afternoon)

22- 1,19,600 (Highest of Month)

Tags:    
News Summary - gold rate hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.