Posted On
date_range Updated On
date_range മാറ്റമില്ലാതെ സ്വർണവില; തുടർച്ചയായ മൂന്നാം ദിവസം
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവന് 74,200 രൂപയിലും ഒരു ഗ്രാമിന് 9275 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. സ്വാതന്ത്ര്യദിനത്തിൽ പവൻ വില 74240 രൂപയായിരുന്നു. തുടർന്ന് ആഗസ്റ്റ് 16ന് പവൻ വില 40 രൂപ കുറഞ്ഞ് 74200 രൂപയിലേക്ക് താഴ്ന്നു.
ഈ മാസത്തിലെ ഏറ്റവും കൂടിയ വിലയായ 75,760 രൂപ ആഗസ്റ്റ് എട്ടിനും ഏറ്റവും കുറഞ്ഞ വിലയായ 73,200 രൂപ ആഗസ്റ്റ് ഒന്നിനും രേഖപ്പെടുത്തി. ഒമ്പതാം തീയതി മുതല്‍ വില കുറയുന്ന പ്രവണതയാണ് സ്വര്‍ണ വിപണിയിലുണ്ടായിരുന്നത്.
ചിങ്ങമാസത്തിൽ വിവാഹ സീസണ്‍ ആരംഭിക്കാനിരിക്കെ വില കുറയുന്നത് സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസമാണ്. കേരളത്തിലെ ജ്വല്ലറികളില്‍ സ്വര്‍ണം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി ഉയർന്നതായി റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.