കുതിച്ചുയർന്ന്​ സ്വർണവില; 40,000 കടന്നു

കൊച്ചി: സ്വർണവിലയിൽ വീണ്ടും വൻ വർധന. പവന്‍റെ വില 1040 രൂപയാണ്​ വർധിച്ചത്​. 40,560 രൂപയാണ്​ ഇന്നത്തെ സ്വർണവില. ഒരു ഗ്രാം സ്വർണത്തിന്‍റെ വില 5070 രൂപയായും ഉയർന്നു. റഷ്യ-യുക്രെയ്​ൻ സംഘർഷം തന്നെയാണ്​ സ്വർണവിലയെ സ്വാധീനിക്കുന്നത്​. റഷ്യക്ക്​മേൽ യു.എസ്​ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയത്​ സ്വർണവില റോക്കറ്റ്​ വേഗത്തിൽ കുതിക്കാൻ ഇടയാക്കി.

മൾട്ടി കമ്മോഡിറ്റി എക്സ്​ചേഞ്ചിൽ സ്വർണത്തിന്‍റെ ഭാവിവില 1.64 ശതമാനം ഉയർന്നു. അന്താരാഷ്ട്ര വിപണിയിലും സ്വർണത്തിന്‍റെ വില വൻതോതിൽ ഉയർന്നിരുന്നു. വിപണിയിൽ 2,069 ഡോളറിലാണ്​ സ്വർണത്തിന്‍റെ വ്യാപാരം പുരോഗമിക്കുന്നത്​. യു.എസിന്‍റെ സ്വർണ ഭാവി വിലകളും ഉയർന്നിട്ടുണ്ട്​.

അതേസമയം, ഇന്ന്​ ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തോടെയാണ്​ വ്യാപാരം തുടങ്ങിയത്​. സെൻസെക്സ്​ 200 പോയിന്‍റ്​ നേട്ടമുണ്ടാക്കി. നിഫ്​റ്റി 16,050 പോയിന്‍റിലെത്തി.

Tags:    
News Summary - Gold prices soar; 40,000 passed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT