സ്വർണവിലയിൽ രണ്ടാം ദിവസവും മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ രണ്ടാം ദിവസവും മാറ്റമില്ല. പവന് 41,920 രൂപയും ഗ്രാമിന് 5,240 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഫെബ്രുവരിയിൽ അഞ്ചാം തവണയാണ് പവൻവില 41,920 രൂപയിൽ എത്തുന്നത്. ഈ മാസത്തിൽ ഏറ്റവും കൂടിയ വിലയായ 42,880 രൂപ ഫെബ്രുവരി രണ്ടിന് രേഖപ്പെടുത്തിയിരുന്നു.

ഫെബ്രുവരി ഒന്നിന് പവന് 42,200 രൂപയിലാണ് സ്വർണ വിൽപന ആരംഭിച്ചത്. തുടർന്ന് 200 രൂപ കൂടി 42,400 രൂപയിലെത്തി. ഫെബ്രുവരി രണ്ടിന് 42,880 രൂപയായെങ്കിലും മൂന്നിന് 42,480 രൂപയിലേക്ക് താഴ്ന്നു. തുടർന്ന് 41,920 രൂപ എന്ന വില സ്ഥിരതയിലെത്തി.

ആറിന് 42,120 രൂപയും ഏഴ്, എട്ട് ദിവസങ്ങളിൽ 42,200 രൂപയും ഒമ്പതിന് 42,320 രൂപയുമായി പവൻ വില. ഫെബ്രുവരി പത്തിന് വീണ്ടും വില കുറഞ്ഞ് 41,920 രൂപയായി. തുടർന്ന് 11, 12 ദിവസങ്ങളിൽ 42,080 രൂപയിലേക്കും 13ന് 42,000 രൂപയിലേക്കും പവൻ വില എത്തി.

Tags:    
News Summary - Gold prices remained unchanged for the second day in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT