സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,580 രൂപ‍യിലാണ് വ്യാപാരം നടക്കുന്നത്.

തിങ്കളാഴ്ച 36,960 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില. എന്നാൽ, 24, 25, 26 തീയതികളിൽ പവൻ വില (36,800 രൂപ) മാറ്റമില്ലാതെ തുടർന്നു.

സെപ്റ്റംബർ മാസത്തിലെ ഏറ്റവും കൂടിയ വിലയായ 37,520 രൂപ ആറാം തീയതി രേഖപ്പെടുത്തിയിരുന്നു. തുടർന്ന് 16-ാം തീയതിയിലും 21-ാം തീയതിയിലും സ്വർണവില 36,640 രൂപയിലേക്ക് താഴ്ന്നു. 

Tags:    
News Summary - Gold prices in the state again reduced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2026-04-18 04:56 GMT
access_time 2026-04-11 04:38 GMT
access_time 2026-04-10 05:22 GMT