സ്വർണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില പവന് 80 രൂപ കുറഞ്ഞു. 35,200 രൂപയാണ് ഒരു പവന്‍റെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,400 രൂപയിലെത്തി.

രണ്ട് ദിവസത്തെ വില സ്ഥിരതക്ക് ശേഷമാണ് സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തിയത്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ 35,280 രൂപയായിരുന്നു പവൻ വില.

തിങ്കളാഴ്ച 35,120 രൂപയായിരുന്ന പവന്‍റെ വില ചൊവ്വാഴ്ച 160 രൂപ വർധിച്ച് 35,280ൽ എത്തി. ജൂൺ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയായ 35,120 രൂപ ജൂൺ 21നും കൂടിയ വിലയായ 36,960 രൂപ ജൂൺ മൂന്നിനും രേഖപ്പെടുത്തിയിരുന്നു.

Tags:    
News Summary - Gold prices fell again in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT