സ്വർണവില വീണ്ടും ഇടിഞ്ഞു

കൊച്ചി: സംസ്ഥാനത്ത്​ സ്വർണവില വീണ്ടും ഇടിഞ്ഞു. ഗ്രാമിന്‍റെ വില 10 രൂപയാണ്​ കുറഞ്ഞത്​. ഗ്രാമിന്​ 4400 രൂപയായാണ്​ വില കുറഞ്ഞത്​. പവന്‍റെ വില 35,200 രൂപയായും കുറഞ്ഞു. സെപ്​റ്റംബറിലെ ഏറ്റവും കുറഞ്ഞ നിലയിലാണ്​ സ്വർണമിപ്പോൾ.

എം.സി.എക്​സിൽ ഒക്​ടോബറിലെ സ്വർണത്തിന്‍റെ കോൺട്രാക്​ടിൽ 0.26 ശതമാനത്തിന്‍റെ ഇടിവുണ്ടായി. സ്​പോട്ട്​ ഗോൾഡിന്‍റെ വില 1,789.39 ഡോളറായി കുറഞ്ഞു. യു.എസ്​ കേന്ദ്രബാങ്ക്​ ആസ്​തി വാങ്ങലിന്‍റെ വേഗം കുറക്കുമെന്ന സൂചനകൾ നൽകിയിരുന്നു. ഇത്​ സ്വർണവിലയെ സ്വാധീനിച്ചുവെന്നാണ്​ വിദ്​ഗധരുടെ വിലയിരുത്തൽ.

കോവിഡിന്‍റെ ഡെൽറ്റ വകഭേദം പടർന്നു പിടിക്കുമെന്ന ആശങ്ക പല സമ്പദ്​വ്യവസ്ഥകളുടേയും വളർച്ചയെ സ്വാധീനിച്ചിട്ടുണ്ട്​. ഇതും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകമാണ്​. 

Tags:    
News Summary - Gold prices fell again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT