സ്വർണവില വീണ്ടും കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത്​ സ്വർണവില വീണ്ടും കുറഞ്ഞു. പവന്​ 360 രൂപ കുറഞ്ഞു 36,600 രൂപയായി. ഗ്രാമിന്​ 45 രൂപ കുറഞ്ഞ്​ 4,575 ആയി. കഴിഞ്ഞ ദിവസം 36,960 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില.

അന്തരാഷ്​ട്ര വിപണിയിലും സ്വർണവില കുറയുകയാണ്​. എം.സി.എക്​സിൽ സ്വർണത്തിന്‍റെ ഭാവി വിലയിൽ 0.90 ശതമാനത്തിന്‍റെ ഇടിവ്​ രേഖപ്പെടുത്തി. 445 രൂപ കുറഞ്ഞ്​ 10 ഗ്രാം സ്വർണത്തിന്‍റെ ഭഠാവി വില 48,860 രൂപയായി കുറഞ്ഞു.

യു.എസ്​ ബോണ്ടിൽ നിന്നുള്ള ആദായം വർധിച്ചത്​ സ്വർണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്​. കഴിഞ്ഞ ഒരാഴ്ചക്കിടെ സ്വർണവിലയിൽ 1800 രൂപയുടെ കുറവാണുണ്ടായത്​.

Tags:    
News Summary - Gold prices fell again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT