കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. പവന്‍റെ വിലയിൽ 200 രൂപയുടേയും കുറവുണ്ടായി. 4455 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില. 4480 രൂപയാണ് കഴിഞ്ഞ ദിവസത്തെ സ്വർണവില.
സംസ്ഥാനത്ത് പവന്‍റെ വില 35,640 രൂപയായും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്പോട്ട് ഗോൾഡിന്‍റെ വില ഇടിഞ്ഞിരുന്നു. 0.1 ശതമാനം കുറഞ്ഞ് ഔൺസിന് 1,791.23 ഡോളറായി. അമേരിക്കൻ കേന്ദ്രബാങ്ക് പലിശനിരക്കുകൾ പ്രഖ്യാപിക്കാനിരിക്കുന്നതും സ്വർണവിലയെ സ്വാധീനിക്കും.
2021ൽ സ്വർണത്തിൽ നിന്ന് നെഗറ്റീവ് റിേട്ടണാണ് നിക്ഷേപകർക്ക് ലഭിച്ചത്. 5 ശതമാനം നഷ്ടമാണ് 2021ൽ ഉണ്ടായത്. 2019ൽ 13 ശതമാനവും 2020ൽ 26 ശതമാനവും റിേട്ടൺ ലഭിച്ചിരുന്നു. ആഗോളതലത്തിൽ സമ്പദ്വ്യവസ്ഥകൾ തുറക്കുന്നതും ഉയർന്ന് വാക്സിനേഷനും മൂലം റിസ്ക് കൂടുതലുള്ള നിക്ഷേപങ്ങളിലും നിക്ഷേപകർ താൽപര്യം കാണിക്കുന്നുണ്ട്. ഇത് സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.