Posted On
date_range Updated On
date_range സ്വർണ വിലയിൽ ഇടിവ്; ഒറ്റ ദിവസം കൊണ്ട് കുറഞ്ഞത് 440 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് വെള്ളിയാഴ്ച കുറഞ്ഞത്. 73,680 രൂപയാണ് 22 ക്യാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില. ഇന്നലെ 74,120 രൂപയായിരുന്നു.
24 ക്യാരറ്റ് സ്വർണം പവന് 480 രൂപ കുറഞ്ഞ് 80,383 രൂപയിലെത്തി. 18 ക്യാരറ്റ് സ്വർണത്തിന് പവന് 360 രൂപ കുറഞ്ഞ് 60,288 രൂപയിൽ എത്തി.
ലോകവിപണിയിലും വെള്ളിയാഴ്ച ഇടിവ് പ്രകടമാണ്. സ്പോട്ട് ഗോൾഡിന്റെ വില 0.43 ശതമാനം കുറഞ്ഞ് 3,356.25 ഡോളറിലെത്തി.
അതേസമയം, ഇന്ത്യൻ ഓഹരിവിപണിയിൽ ഉണർവ് പ്രകടമായി. അന്താരാഷ്ട്ര തലത്തിലെ പ്രതികൂല സാഹചര്യങ്ങളിലും സെൻസെക്സ് 250 പോയിന്റ് ഉയർന്നു. കുറച്ച് ദിവസങ്ങളായി നഷ്ടത്തോടെ തുടങ്ങിയിരുന്ന രൂപ ഇന്ന് ഡോളറിനെതിരെ 11 പൈസ ഉയർന്ന് 86.62 ൽ വ്യാപാരം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.