സ്വർണവില വീണ്ടും കുറഞ്ഞു; രണ്ട് ദിവസംകൊണ്ട് കുറഞ്ഞത് 960 രൂപ

കുതിപ്പിനൊടുവിൽ തുടർച്ചയായ രണ്ടാംദിവസവും സ്വർണവില കുറഞ്ഞു. ഇന്ന് പവന് 560 രൂപ കുറഞ്ഞ് 41,920 രൂപയായി. ഇന്നലെ 400 രൂപ കുറഞ്ഞിരുന്നു. ഇതോടെ രണ്ട് ദിവസം കൊണ്ട് സ്വർണവിലയിൽ 960 രൂപയുടെ കുറവുണ്ടായി. ഗ്രാമിന് 5240 രൂപയാണ് ഇന്നത്തെ വില.

ഫെബ്രുവരി രണ്ടിന് 42,880 രൂപയായിരുന്നു പവന് വില. ഇതാണ് രണ്ട് ദിവസം കൊണ്ട് 41,920 രൂപയായി കുറഞ്ഞത്.

ജനുവരി രണ്ടിന് ഒരു പവൻ സ്വര്‍ണത്തിന് 40,360 രൂപയായിരുന്നു വില. ഇത് വർധിച്ച് ജനുവരി 26ന് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 42,480ലെത്തിയിരുന്നു. 

Tags:    
News Summary - gold price today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2026-04-18 04:56 GMT
access_time 2026-04-11 04:38 GMT
access_time 2026-04-10 05:22 GMT