തകർച്ചക്ക് ശേഷം സ്വർണവിലയിൽ തിരിച്ചുവരവ്

കൊച്ചി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടർച്ചയായി ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവിലയിൽ ഒരിടവേളക്ക് ശേഷം വീണ്ടും വർധനവ്. ഇന്ന് (25/06/2026) വൈകീട്ടോടെ സ്വർണവിലയിൽ നേരിയ മുന്നേറ്റം രേഖപ്പെടുത്തി. ഗ്രാമിന്110 രൂപ ഉയർന്ന് 12,955 രൂപയും പവന് 880 രൂപ വർധിച്ച് 1,03,640 രൂപയിലുമെത്തി.

രാവിലെ വിപണിയിൽ വലിയ ഇടിവോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും വൈകീട്ടോടെ വില ഉയരുകയായിരുന്നു. രാവിലെ ഗ്രാമിന് 255 രൂപ കുറഞ്ഞ് 12,845 രൂപയും, പവന് 2,040 രൂപ കുറഞ്ഞ് 1,02,760 രൂപയുമായിരുന്നു ഇന്നത്തെ നിരക്ക്.

ബുധനാഴ്ച ഗ്രാമിന് 310 രൂപയും പവന് 2,480 രൂപയും കുറഞ്ഞു. വിപണി ക്ലോസ് ചെയ്തത് 1,06,040 രൂപക്കാണ്.

ചൊവ്വാഴ്ച രണ്ടു തവണയായി ഗ്രാമിന് 155 രൂപ കുറഞ്ഞു. പവന് 1,04,800 രൂപ നിരക്കിലാണ് ഇന്നലെ വിപണി അവസാനിച്ചത്.

തുടർച്ചയായി നാല് ദിവസം വൻ ഇടിവ് രേഖപ്പെടുത്തിയ ശേഷം ശനിയാഴ്ച മുതൽ വില ഉയരാൻ തുടങ്ങിയിരുന്നു. ശനിയാഴ്ചയും ഞായറാഴ്ചയും (ജൂൺ 21) പവന് 1,07,120 രൂപയായിരുന്നു വില. തുടർന്ന് തിങ്കളാഴ്ച മാത്രം രണ്ട് തവണയായി പവന് 1,400 രൂപയുടെ വർധനവുണ്ടായി. ഈ വർഷം ജനുവരി 31-നായിരുന്നു സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന റെക്കോർഡിൽ എത്തിയത്. അന്ന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു നിരക്ക്. ഇതിൽ നിന്നുമാണ് ഇപ്പോൾ വലിയ തോതിലുള്ള വിലക്കുറവ് വിപണിയിലുണ്ടായിരിക്കുന്നത്.

ജൂണിലെ സ്വർണവില

1: 1,14,560

2: 1,14,560

3: 1,14,560

4: 1,14,480

5: 1,14,200

6: 112000

7: 112000

8: 1,11,240

9: 1,12,320

10: 10,09,160

10: 108360

11: 1,06,800

12: 1,08,960

13: 1,09,320

14: 1,09,320

15: 1,11,120

16: 1,11,000

17: 1,10,800

18: 1,09,640

19: 1,06,960

20: 107120

21: 107120

22: 107440 ( Morning)

22: 108520 (Evening)

23: 1,07,000 ( Morning)

23: 1,06,040 (Evening)

24: 1,05,840 ( Morning)

24: 1,04,800 (Evening)

25: 1,02,760 (Lowest of Month)

25: 1,03,640 (Evening)

മേയ് മാസത്തെ സ്വർണവില

1: 111720 (Morning)

1: 110280 (Afternoon)

1: 109720 (Evening)

1: 110440 (Night)

2: 110680

3: 110680

4: (Morning) 110680

4: (Afternoon) 109720

5: 1,09,400 (Lowest of Month)

6: (Morning) 110960

6 (Afternoon) 111560

7: (Morning) 111800

7: (Afternoon) 112200

8: 111960

9: 111720

10: 111720

11: (Morning) 111560

11: (Night) 112520

12: 112920

13: (Morning) Rs. 1,23,120 (Highest of Month)

13: 118800

14: 119040

15: (Morning) 117400

15: (Afternoon) 115800

16: 115080

17: 115080

18: 114560

19: 115160

20: (Morning) 116120

20: (Evening) 116920

21: 117280

22: 116960

23: 116640

24: 116640

25: 1,16,880

26: 1,16,520

27: 1,15,000

28: 1,14,440

29: 1,15,600

30: 1,15,160

31: 1,15,160

Tags:    
News Summary - Gold price rebounds in Kerala after continuous fall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.