സ്വർണ്ണ വില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 400 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ പവന്റെ വില 41,920 രൂപയായി കുറഞ്ഞിരുന്നു. ഗ്രാമിന് 50 രൂപയുടെ കുറവാണുണ്ടായത്. ഗ്രാമിന്റെ വില 5240 രൂപയായാണ് കുറഞ്ഞത്.

എം.സി.എക്.സ് എക്സ്​ഞ്ചേിൽ 0.40 ശതമാനം ഇടിവോടെയാണ് സ്വർണം വ്യാപാരം നടത്തുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്​പോട്ട് ഗോൾഡിന്റെ വില ഔൺസിന് 1,855 ഡോളറായി കുറഞ്ഞു. 0.27 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

ഡോളർ ഇൻഡക്സി​ന്റെ ഉയർച്ചയും ബോണ്ട് വരുമാനം കൂടിയതുമാണ് സ്വർണവില വർധനക്കുള്ള കാരണം. അതേസമയം, വരും ദിവസങ്ങളിൽ സ്വർണവിലയിൽ ഉയർച്ചയുണ്ടാവുമെന്ന പ്രവചനങ്ങളുണ്ട്.

Tags:    
News Summary - Gold price in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT