രണ്ട് ദിവസം ഇടിഞ്ഞു; ഇന്ന് സ്വർണവിലയിൽ വർധനവ്

കോഴിക്കോട്: രണ്ട് ദിവസത്തെ വിലയിടിവിന് ശേഷം സ്വർണവിലയിൽ ഇന്ന് വർധനവ്. പവന് 80 രൂപ വർധിച്ച് 41,120 രൂപയായി. ഗ്രാമിന് 5140 രൂപ.

ഇന്നലെയും മുമ്പത്തെ ദിവസവുമായി 120 രൂപ വീതം 240 രൂപയുടെ ഇടിവ് രണ്ട് ദിവസം കൊണ്ട് സ്വർണവിലയിൽ ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് ഇന്ന് വർധിച്ചിരിക്കുന്നത്.

ജനുവരി ഒന്നിന് 40,480 രൂപയായിരുന്നു പവന് വില. 640 രൂപയുടെ വർധനവാണ് ഈ മാസം ഇതുവരെയുണ്ടായത്. വില ഇനിയും വർധിച്ചേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 

Tags:    
News Summary - Gold price in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT