പ്രതീകാത്മക ചിത്രം

ഇടവേളക്ക്​ ശേഷം സ്വർണവില കൂടി

കൊച്ചി: തുടർച്ചയായ നാല്​ ദിവസത്തെ ഇടിവിന്​ ശേഷം സംസ്ഥാനത്ത്​ സ്വർണവില വർധിച്ചു. പവന്​ 200 രൂപയാണ്​ കൂടിയത്​. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 33,360 രൂപയായി വർധിച്ചു.

4170 രൂപയാണ്​ ഒരു ഗ്രാം സ്വർണത്തിന്‍റെ വില. 25 രൂപയാണ്​ ഗ്രാമിന്​ വർധിച്ചത്​. മാർച്ച്​ ഒന്നിന്​ സ്വർണവില ഗ്രാമിന്​ 4305 രൂപയായിരുന്നു. പിന്നീട്​ സ്വർണവിലയിൽ ക്രമാനുഗതമായ കുറവ്​ രേഖപ്പെടുത്തിയതിന്​​ ശേഷമാണ്​ വീണ്ടും വില ഉയർന്നിരിക്കുന്നത്​.

കോവിഡ്​ ആഘാതത്തിൽ നിന്ന്​ സമ്പദ്​വ്യവസ്ഥകൾ കരകയറിയതോടെ സ്വർണത്തിന്​ പുറമേയുള്ള മറ്റ്​ നിക്ഷേപക മാർഗങ്ങളിലേക്ക്​ നിക്ഷേപകർ തിരിഞ്ഞതാണ്​ സ്വർണ വിലയിടിവിനുള്ള പ്രധാന കാരണം. ഡോളർ കരുത്താർജിച്ചതും യു.എസിലെ ബോണ്ടുകളിലെ ആദായം വർധിച്ചതും സ്വർണവിലയെ സ്വാധീനിച്ചിരുന്നു.

Tags:    
News Summary - Gold Price Hike In Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT