കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിന്റെ വില 15 രൂപ കുറഞ്ഞ് 4500ലെത്തി. പവന്റെ വില 36120ൽ നിന്ന് 36,000 രൂപയായി കുറഞ്ഞു. ആഗോള വിപണിയിലും സ്വർണവില കുറയുകയാണ്. കഴിഞ്ഞയാഴ്ച സ്‍പോട്ട് മാർക്കറ്റിൽ സ്വർണവില ഔൺസിന് 1935 ഡോളർ വരെ ഉയർന്നിരുന്നു.
എന്നാൽ, ഈ നേട്ടം പിന്നീട് നിലനിർത്താൻ സ്വർണത്തിനായില്ല. ആദ്യം 1852 ഡോളർ എന്ന നിലവാരത്തിലേക്ക് താഴ്ന്ന സ്വർണം പിന്നീട് 1800 ഡോളറിനും താഴെ പോയി. വെള്ളിയാഴ്ച 1791 ഡോളറിലാണ് സ്വർണം വ്യാപാരം അവസാനിപ്പിച്ചത്. എം.സി.എക്സ് എക്സ്ചേഞ്ചിൽ സ്വർണത്തിന്റെ ഭാവി വിലകൾ 0.50 ശതമാനം ഇടിഞ്ഞു.
എന്നാൽ, വരും ദിവസങ്ങളിൽ സ്വർണവില ഉയരാനുള്ള സാധ്യതകളും പ്രവചിക്കുന്നുണ്ട്. ഓഹരി വിപണികളിലെ തകർച്ച, ഡോളർ ഇൻഡക്സിന്റെ ഉയർച്ച, രൂപയുടെ വിനിമയമൂല്യത്തിലെ ഇടിവ്, റഷ്യ-യുക്രെയ്ൻ സംഘർഷത്തെ തുടർന്ന് ക്രൂഡ് ഓയിൽ വിലയിലുണ്ടായേക്കാവുന്ന വർധനവ് എന്നിവയെല്ലാം വരും ദിവസങ്ങളിൽ സ്വർണവില ഉയരുന്നതിന് കാരണമാകുമെന്നാണ് പ്രവചനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.