സ്വർണ വില വീണ്ടും താ​ഴോട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് പവന് 200 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 1,10,800 രൂപയായി. ഗ്രാമിന് 25 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,850 രൂപയായി മാറി. കഴിഞ്ഞ ദിവസം ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 13875 രൂപയും പവന് 1,11,000 രൂപയുമായിരുന്നു വില.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും യു.എസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് സംബന്ധിച്ച നിലപാടുകളുമാണ് സ്വർണവിലയിലെ ഈ മാറ്റങ്ങൾക്ക് പ്രധാന കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ആഗോള വിപണിയിൽ സ്വർണത്തിന്റെ ആവശ്യം കുറയുന്നതും വിപണിയിലെ അനിശ്ചിതത്വങ്ങളും വിലയെ ബാധിക്കുന്നുണ്ട്. യു.എസ് ഡോളറിന്റെ മൂല്യം ശക്തിപ്പെടുന്നതും ട്രഷറി ബോണ്ട് യീൽഡുകളിൽ ഉണ്ടാകുന്ന മാറ്റങ്ങളും നിക്ഷേപകരെ സ്വർണത്തിൽ നിന്ന് മറ്റ് നിക്ഷേപങ്ങളിലേക്ക് മാറാൻ പ്രേരിപ്പിക്കുന്നു. പലിശ നൽകാത്ത നിക്ഷേപമെന്ന നിലയിൽ, പലിശ നിരക്കുകൾ ഉയരുമ്പോൾ സ്വർണത്തോടുള്ള നിക്ഷേപകരുടെ താൽപര്യം സ്വാഭാവികമായും കുറയാറുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. ആഗോളതലത്തിലെ രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങൾ വിലയിൽ തുടർന്നും മാറ്റങ്ങൾ വരുത്തിയേക്കാമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.

ജൂണിലെ സ്വർണവില

1: 1,14,560

2: 1,14,560

3: 1,14,560

4: 1,14,480

5: 1,14,200

6: 112000

7: 112000

8: 1,11,240

9: 1,12,320

10: 10,09,160

10: 108360

11: 1,06,800 (Lowest of Month)

12: 1,08,960

13: 1,09,320

14: 1,09,320

15: 1,11,120

16: 1,11,000

17: 1,10,800

മേയ് മാസത്തെ സ്വർണവില

1: 111720 (Morning)

1: 110280 (Afternoon)

1: 109720 (Evening)

1: 110440 (Night)

2: 110680

3: 110680

4: (Morning) 110680

4: (Afternoon) 109720

5: 1,09,400 (Lowest of Month)

6: (Morning) 110960

6 (Afternoon) 111560

7: (Morning) 111800

7: (Afternoon) 112200

8: 111960

9: 111720

10: 111720

11: (Morning) 111560

11: (Night) 112520

12: 112920

13: (Morning) Rs. 1,23,120 (Highest of Month)

13: 118800

14: 119040

15: (Morning) 117400

15: (Afternoon) 115800

16: 115080

17: 115080

18: 114560

19: 115160

20: (Morning) 116120

20: (Evening) 116920

21: 117280

22: 116960

23: 116640

24: 116640

25: 1,16,880

26: 1,16,520

27: 1,15,000

28: 1,14,440

29: 1,15,600

30: 1,15,160

31: 1,15,160

Tags:    
News Summary - Gold Price Drops Again in Kerala:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT