സ്വർണവില ഉയർന്നു, രണ്ട് ദിവസത്തെ ഇടിവിന് ശേഷം

കൊച്ചി: സംസ്ഥാനത്ത് രണ്ട് ദിവസത്തിനു ശേഷം സ്വർണവില ഉയർന്നു. പവന് രണ്ട് തവണയായി 520 രൂപയാണ് ഇന്ന് കൂടിയത്. രാവിലെ ഗ്രാമിന് 35 രൂപ കൂടി 4,680 രൂപയും പവന് 280 രൂപ കൂടി 37,440 രൂപയുമായി.

ഉച്ചക്ക് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വീണ്ടും കൂടി. ഇതോടെ ഒരു ഗ്രാമിന് 4,710 രൂപയും പവന് 37,680 രൂപയുമാണ് നിലവിലെ വില.

രണ്ടു ദിവസമായി ഇടിഞ്ഞു നിന്നതിന് ശേഷമാണ് വിലയിൽ വ്യാഴാഴ്ച വർധനവുണ്ടാവുന്നത്. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞിരുന്നു. ബുധനാഴ്ച പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്.

Tags:    
News Summary - Gold price again increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2026-04-18 04:56 GMT
access_time 2026-04-11 04:38 GMT
access_time 2026-04-10 05:22 GMT