കൊച്ചി: സ്വർണത്തിന് വീണ്ടും വില കുറഞ്ഞു. നിലവിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്100 രൂപ കുറഞ്ഞ് 13,010 രൂപ ആയി. പവന് 800 രൂപ കുറഞ്ഞ് 1,04,080 രൂപയും ആയി. 18 ഗ്രാം സ്വർണത്തിന്‍റെ വിലയിൽ ഗ്രാമിന് 80 രൂപ കുറഞ്ഞ് 10,695 രൂപ ആയി. അതേ സമയം 85,560 ആണ് പവന് വില. ആഗോള വിപണിയിൽ സ്വർണ വില ഔൺസിന് 45 ഡോളർ ഇടിഞ്ഞ് 4,035.49 ഡോളർ ആയി. വെള്ളി വിലയിൽ 0.97 ഡോളർ കുറഞ്ഞ് ഔൺസിന് 57.92 ഡോളറായി.
ഇന്ന് രണ്ടാം തവണയാണ് സ്വർണ വില ഇടിയുന്നത്. രാവിലെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 85 രൂപ കുറഞ്ഞ് 13,110 രൂപയും പവന് 680 രൂപ കുറഞ്ഞ് 1,04,880 രൂപയുമായിരുന്നു.
യു.എസ് പണപ്പെരുപ്പമാണ് സ്വർണ വിലയിലെ ഈ അടിക്കടിയുള്ള ഇടിവിന് കാരണം. പണപ്പെരുപ്പം കുറയാതിരുന്നതോടെ ഫെഡറൽ റിസർവ് ബാങ്ക് പലിശ കുറക്കാതെ വരികയും ഭാവിയിൽ പലിശ വർധിക്കുമെന്ന സൂചന ലഭിക്കുകയും ചെയ്തു. തുടർന്ന് യു.എസ് ബോണ്ട് നിക്ഷേപം കൂടുതൽ ആകർഷകമായി മാറി. സ്വർണത്തെക്കാൾ പണമൊഴുക്ക് ബോണ്ടുകളിലേക്കായതോടെയാണ് വില ഇടിയാൻ തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.